അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറിയടിച്ച് ശ്രേയസ് അയ്യര്‍;ഇന്ത്യ മികച്ച നിലയില്‍

കാന്‍പുര്‍ :അരങ്ങേറ്റ മത്സരം എന്നെന്നും ഓര്‍മിക്കുന്നതാക്കി കാന്‍പുര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി യുവതാരം ശ്രേയസ് അയ്യര്‍. ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനമാണ് അയ്യര്‍ സെഞ്ചുറിയിലെത്തിയത്. 157 പന്തിലാണ് അയ്യര്‍ സെഞ്ച്വറി പിന്നിട്ടത്. പന്തില്‍ 12 ഫോറും രണ്ടു സിക്‌സും സഹിതമാണ് അയ്യരുടെ കന്നി ടെസ്റ്റ് സെഞ്ചുറി. അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറി നേടുന്ന പതിനാറാമത്തെ ഇന്ത്യന്‍ കളിക്കാരനാണ് ശ്രേയസ് അയ്യര്‍.മത്സരത്തിന്റെ രണ്ടാം ദിനം 92 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ശ്രേയസിനൊപ്പം (104) സാഹ (1)യാണ് ക്രീസില്‍. അര്‍ദ്ധ സെഞ്ച്വറി നേടി ക്രീസിലുണ്ടായിരുന്ന ജഡേജയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 112 ബോളില്‍ ആറ് ഫോറിന്റെ അകമ്പടിയില്‍ 50 റണ്‍സാണ് താരം നേടിയത്.ശുഭ്മാന്‍ ഗില്‍ (93 പന്തില്‍ 52), മായങ്ക് അഗര്‍വാള്‍ (28 പന്തില്‍ 13), ചേതേശ്വര്‍ പൂജാര (88 പന്തില്‍ 26), അജിങ്ക്യ രഹാനെ (63 പന്തില്‍ 35) എന്നിവരുടെ വിക്കറ്റുകളാണ് ഒന്നാം ദിനം ഇന്ത്യയ്ക്ക് നഷ്ടമായത്. ന്യൂസിലാന്‍ഡിനായി കൈല്‍ ജാമിസണ്‍ മൂന്ന് വിക്കറ്റും ടിം സൗത്തി രണ്ടു വിക്കറ്റും വീഴ്ത്തി.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602