കേരളത്തില്‍ വീണ്ടും സിക വൈറസ്;രോഗബാധ കോഴിക്കോട് സ്വദേശിക്ക്

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും സിക വൈറസ് സ്ഥിരീകരിച്ചു. കോഴിക്കോട് കോവൂര്‍ സ്വദേശിയായ യുവതിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പതിനേഴാം തീയതി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ രോഗലക്ഷണങ്ങളുമായി ചികിത്സയിലായിരുന്നു യുവതി.ആലപ്പുഴ, പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നുള്ള പരിശോധന ഫലങ്ങള്‍ പോസിറ്റീവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ യുവതിയുടെ ആരോഗ്യനിലയെ കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്.ബാംഗ്ലൂരില്‍നിന്ന് എത്തിയ യുവതി ഈ മാസം 17നാണ് പനിയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതെന്ന് മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്തു. വയറുവേദന ഉള്‍പ്പടെയുള്ള അസ്വസ്ഥതകള്‍ അനുഭവട്ടെപ്പോഴായിരുന്നു ഇവര്‍ ആശുപത്രിയില്‍ ചികില്‍സ തേടിയത്. രോഗവിമുക്തയായ ഇവരിപ്പോള്‍ വീട്ടില്‍ കഴിയുകയാണ്.ഇവരുമായി ഇടപഴകിയ ആര്‍ക്കും രോഗലക്ഷണങ്ങളില്ല.കൊതുകുകളിലൂടെ പകരുന്ന ഫ്ളാവിവൈറസാണ് സിക. ഉഗാണ്ടയില്‍ കുരങ്ങുകളിലാണ് വൈറസ് ആദ്യമായി സ്ഥിരീകരിച്ചിരിക്കുന്നത്. 1952ല്‍ ആദ്യമായി മനുഷ്യരിലും രോഗബാധ സ്ഥിരീകരിച്ചിരുന്നു.കഴിഞ്ഞ ജൂലൈ എട്ടിന് തിരുവന്തപുരം ജില്ലയില്‍ സിക്ക റിപ്പോര്‍ട്ട് ചെയ്തിരുന്നു.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602