ഇംഗ്ലിഷ് ചാനലില്‍ ബോട്ടു മുങ്ങി; 27 അഭയാര്‍ഥികള്‍ മരിച്ചു; നിരവധി പേരെ കാണാതായി

ലണ്ടന്‍: ഇംഗ്ലിഷ് ചാനലില്‍ മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ടു മുങ്ങി 27 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. ഫ്രഞ്ച് തുറമുഖ നഗരമായ കാലെസില്‍നിന്നും ഇംഗ്ലിഷ് ചാനലിലൂടെ അനധികൃതമായി ബ്രിട്ടനിലേക്ക് കടക്കാന്‍ ശ്രമിച്ച അഭയാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്. കടല്‍ സാധാരണയിലും ശാന്തമായതിനാലാണ് ചെറിയ ഡിങ്കി ബോട്ടില്‍ ഇത്രയും അധികം ആളുകള്‍ കയറിയതെന്ന് മത്സ്യതൊഴിലാളി പറഞ്ഞു. കടലില്‍ ആളില്ലാത്ത ഡിങ്കിയും മൃതദേഹങ്ങളും ഒഴുകി നടക്കുന്നത് ശ്രദ്ധയില്‍പെട്ട മത്സ്യ തൊഴിലാളിയാണ് വിവരം സുരക്ഷ സേനയെ അറിയിച്ചത്.ഫ്രഞ്ച്, ബ്രിട്ടീഷ് സേനകളും കോസ്റ്റ് ഗാര്‍ഡും ഹെലികോപ്‌ററ്ററുകളും ബോട്ടുകളും കപ്പലുകളും ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.2014നു ശേഷം ഇംഗ്ലീഷ് ചാനലിന് നടക്കുന്ന ഏറ്റവും വലിയ ദുരന്തമാണിതെന്ന് യുഎന്‍ ഏജന്‍സിയായ അന്താര്ഷ്ട്ര അഭയാര്‍ഥി ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കി.

© 2022 Live Kerala News. All Rights Reserved.