വനിത ജീവനക്കാരടങ്ങുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അടിവസ്ത്രം ധരിക്കുന്ന വീഡിയോ പങ്കുവെച്ചു; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: വനിത ജീവനക്കാര്‍ ഉള്‍പെടുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അടിവസ്ത്രം ധരിക്കുന്ന വീഡിയോ പങ്കുവെച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ ജോലി ചെയ്യുന്ന സാബു എമ്മിനെതിരെയാണ് നടപടി. മുപ്പത്തഞ്ചോളം സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വാട്സ് ആപ്പ് ഗ്രൂപ്പിലേക്കാണ് വീഡിയോ പങ്കുവെച്ചത്. കഴിഞ്ഞ സെപ്തംബറിലായിരുന്നു സംഭവം. ഡ്രൈവറുടെ പ്രവര്‍ത്തി അച്ചടക്ക ലംഘനവും സ്വഭാവദൂഷ്യവുമാണെന്നാണ് സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്.
ആറ്റിങ്ങല്‍ ഡിപ്പോയിലെ ജീവനക്കാരനായിരുന്ന സാബു താല്‍ക്കാലികമായാണ് തിരുവനന്തപുരത്തെത്തിയത്. വീഡിയോ പങ്കുവെച്ചതിന് പിന്നാലെ ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നെടുമങ്ങാട് ഇന്‍സ്പെക്ടര്‍ ബി ഗിരീഷിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ന്നാണ് സസ്പെന്‍ഷന്‍ നടപടി. ഓണ്‍ലൈന്‍ പഠനം പുരോഗമിക്കുന്ന സമയത്തായിരുന്നു വീഡിയോ ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ജീവനക്കാരുടെ മക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ വീഡിയോ കണ്ടത് അവമതിപ്പുണ്ടാക്കിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. സാബുവിന്റെ പ്രവൃത്തി അച്ചടക്കലംഘനവും ഗുരുതര സ്വഭാവദൂഷ്യമാണെന്ന് ഗവ. അഡീഷനല്‍ സെക്രട്ടറി മുഹമ്മദ് അന്‍സാരിയുടെ ഉത്തരവില്‍ പറയുന്നു.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602