യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏഴ് ലക്ഷം പേര്‍ കൂടി കോവിഡ് ബാധിച്ച് മരിക്കും;മുന്നറിപ്പുമായി ലോകാരോഗ്യസംഘടന

ജനീവ: യൂറോപ്യന്‍ രാജ്യങ്ങളില്‍ 2022 മാര്‍ച്ച് മാസം ആകുമ്പോഴേക്കും ഏഴ് ലക്ഷം പേര്‍ കൂടി കോവിഡ് -19 ബാധിച്ച് മരിക്കാനിടയുണ്ടെന്ന് ലോകാരോഗ്യസംഘടന. 53 രാജ്യങ്ങളെയാണ് യൂറോപ്യന്‍ രാജ്യങ്ങളായി ലോകാരോഗ്യസംഘടന കണക്കാക്കുന്നത്. ഇവയിലെല്ലാം കൂടി ഇതുവരെ 22 ലക്ഷത്തിലധികം പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.യൂറോപ്പിലെ ദിവസേനയുള്ള കൊവിഡ് മരണങ്ങളുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്. കഴിഞ്ഞ ദിവസം 4200 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. റഷ്യയിലാണ് മരണനിരക്ക് ഏറ്റവും കൂടുതല്‍. ദിവസേനയുള്ള മരണനിരക്ക് റഷ്യയില്‍ 1200 കടന്നു.വാക്സിന്‍ എടുക്കാത്തവരുടെ ഉയര്‍ന്ന നിരക്കും ഡെല്‍റ്റ വകഭേദത്തിന്റെ പകര്‍ച്ചയുമാണ് പുതിയ തരംഗത്തിന് കാരണമെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്.മുഴുവനായും വാക്സിനേറ്റഡ് ആയി എന്ന് കണക്കാക്കണമെങ്കില്‍ കൊവിഡിന്റെ ബൂസ്റ്റര്‍ ഡോസും എടുത്തിരിക്കണം എന്നത് നിര്‍ബന്ധമാക്കാന്‍ ഒരുങ്ങുകയാണ് ഫ്രാന്‍സ്, ജര്‍മനി, ഗ്രീസ് എന്നീ രാജ്യങ്ങള്‍.യൂറോപ്പിലെ ജര്‍മനി, റഷ്യ, ഓസ്ട്രിയ, നെതര്‍ലന്‍ഡ്‌സ്, ക്രൊയേഷ്യ, ഇറ്റലി, ഫ്രാന്‍സ് തുടങ്ങി നിരവധി രാജ്യങ്ങളില്‍ കൊവിഡിന്റെ മൂന്നാം തരംഗം ശക്തി പ്രാപിച്ചതോടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ പ്രതിഷേധിച്ച് ആളുകള്‍ തെരുവിലിറങ്ങുകയാണ്.മാസ്‌ക് ഉപയോഗം കോവിഡ് വ്യാപനതോത് 53 ശതമാനം കുറക്കുന്നതായാണ് പഠനങ്ങള്‍ തെളിയിക്കുന്നതെന്നും മാസ്‌ക് ഉപയോഗം 95 ശതമാനം കൈവരിക്കാനായാല്‍ മാര്‍ച്ച് ഒന്നോടെ 160,000 കോവിഡ് മരണങ്ങള്‍ ഒഴിവാക്കാമെന്നുമാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നത്

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602