കുഞ്ഞിനെ കണ്ടു;പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷം;കുഞ്ഞിനെ കയ്യില്‍ കിട്ടുന്ന നിമിഷം മാത്രമാണ് മനസ്സില്‍ അനുപമ

തിരുവനന്തപുരം:ഡിഎന്‍എ ഫലം പോസിറ്റീവ് ആയതിന് പിന്നാലെ കുഞ്ഞിനെ കാണാന്‍ സംസ്ഥാന ശിശു ക്ഷേമ സമിതി അനുമതി നല്‍കി. അനുപമയും ഭര്‍ത്താവ് അജിത്തും ശിശുഭവനിലെത്തി കുഞ്ഞിനെ കണ്ടു. അനുപമയുടെയും അജിത്തിന്റെയും സാമ്പിള്‍ കുഞ്ഞിന്റെ ഡി.എന്‍.എയുമായി യോജിച്ചതോടെയാണ് കുഞ്ഞ് അനുപമയുടെതാണെന്ന് വ്യക്തമായത്.. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയാണ് സാമ്പിളുകള്‍ പരിശോധിച്ചത്. കുഞ്ഞിനെ എത്രയും വേഗം തിരിച്ചുകിട്ടുമെന്നാണ് പ്രതീക്ഷയെന്നും അനുപമ പറഞ്ഞു. പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷം. ഒരു വര്‍ഷത്തിലേറെയായി ഉള്ള കാത്തിരിപ്പിന്റെയും പോരാട്ടത്തിന്റെയും ഫലമാണിത്. കുഞ്ഞിനെ കയ്യില്‍ കിട്ടുന്ന നിമിഷം മാത്രമാണ് ഇപ്പോള്‍ മനസ്സിലുള്ളതെന്നും അനുപമ പറഞ്ഞു. കുഞ്ഞിനെ കയ്യില്‍ കിട്ടിയാല്‍ മാത്രം തീരുന്ന വിഷയമല്ല ഇതെന്നും അനുപമ കൂട്ടിചേര്‍ത്തു. സംഭവത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് നേരത്തെ അനുപമ ആവശ്യപ്പെട്ടിരുന്നു. ശിശുക്ഷേമസമിതി സെക്രട്ടറി ഷിജു ഖാനടക്കമുള്ളവര്‍ക്കെതിരെ കടുത്ത ആരോപണങ്ങളാണ് അനുപമ ഉന്നയിച്ചത്. വകുപ്പുതല അന്വേഷണത്തിലൂടെ ശിശുക്ഷേമ സമിതിയെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602