ഫോണ്‍ കോള്‍ നിരക്കുകള്‍ കൂട്ടി എയര്‍ടെല്‍;പ്രീ പെയ്ഡ് പ്ലാനുകള്‍ക്ക് 20 മുതല്‍ 25 ശതമാനം വരെ വര്‍ദ്ധന;എയര്‍ടെല്ലിന് പിന്നാലെ മറ്റ് കമ്പനികളും വര്‍ധിപ്പിച്ചേക്കും

രാജ്യത്ത് ഫോണ്‍ കോള്‍ നിരക്കുകള്‍ കൂട്ടാന്‍ ഒരുങ്ങി ഭാരതി എയര്‍ടെല്‍. നവംബര്‍ 26 വെള്ളിയാഴ്ച മുതല്‍ പ്രീ പെയ്ഡ് നിരക്കുകള്‍ എയര്‍ടെല്‍ 20 മുതല്‍ 25 ശതമാനം വര്‍ധിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെലകോം നെറ്റ് വര്‍ക്ക് 5 ജിയിലേക്ക് മാറുന്നതിന് മുന്നോടിയായാണ് നിരക്ക് വര്‍ദ്ധന എന്നാണ് സൂചന. രാജ്യത്ത് ഒരിടവേളയ്ക്ക് ശേഷമാണ് നിരക്കുകള്‍ കൂട്ടുന്നത്. 2019 ഡിസംബറിലാണ് അവസാനം മൊബൈല്‍ഫോണ്‍ നിരക്കുകള്‍ കൂട്ടിയത്.പ്രീപെയഡ് ഉപഭോക്താക്കള്‍ക്ക് പിന്നാലെ പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്കും നിരക്ക് വര്‍ധനവ് ഉണ്ടാകുമെന്നും കമ്പനി സൂചനകള്‍ നല്‍കുന്നു. എയര്‍ടെല്ലിന് പിന്നാലെ മറ്റ് ടെലകോം കമ്പനികളും നിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന് സുചനയും പുറത്തുവരുന്നുണ്ട്. വോഡഫോണ്‍ ഐഡിയ, റിലയന്‍സ് ജിയോ, എന്നിവയും ഉടന്‍ നിരക്ക് വര്‍ധന പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെലകോം കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ രക്ഷാ പാക്കേജ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നിരക്ക് വര്‍ധന.

© 2024 Live Kerala News. All Rights Reserved.