ദത്ത് വിവാദം; ഡിഎന്‍എ പരിശോധനാഫലം ഇന്ന് ലഭിച്ചേക്കും

തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നല്‍കിയ കേസില്‍ ഡിഎന്‍എ പരിശോധനാഫലം ഇന്ന് ലഭിച്ചേക്കും. ആന്ധ്രയില്‍ നിന്നും എത്തിയ കുഞ്ഞിന്റെ ഡിഎന്‍എ സാമ്പിള്‍ ഇന്നലെ ശേഖരിച്ചിരുന്നു. അനുപമയും അജിത്തും, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയില്‍ നേരിട്ടെത്തി രക്തസാമ്പിള്‍ നല്‍കിയിരുന്നു. ഇന്ന് വൈകീട്ടോടെ ഫലം ലഭിക്കുമെന്നാണ് വിവരം.കുഞ്ഞിന്റെ ഡി.എന്‍.എ സാമ്പിള്‍ എടുത്ത ശേഷം ഇന്നലെ വൈകീട്ടോടെയാണ് അനുപമയുടേയും അജിത്തിന്റേയും ഡി.എന്‍.എ സാമ്പിളുകള്‍ രാജീവ് ഗാന്ധി ബയോടെക്നോളജിയില്‍ സ്വീകരിച്ചത്. നടപടികള്‍ വേഗത്തിലാക്കുന്നതില്‍ തൃപ്തിയുണ്ടെങ്കിലും ഒരുമിച്ച് സാമ്പിള്‍ ശേഖരിക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് അനുപമ ആരോപിച്ചിരുന്നു. ആന്ധ്രയില്‍ നിന്ന് തിരികെയെത്തിച്ച കുഞ്ഞിപ്പോള്‍ നിര്‍മ്മല ഭവന്‍ ശിശുസംരക്ഷണ കേന്ദ്രത്തിലാണ്. കുഞ്ഞിനെ കാണണം എന്ന് ആവശ്യപ്പെട്ട് അനുപമ കത്ത് നല്‍കിയിരുന്നുവെങ്കിലും ഇക്കാര്യം നിലവില്‍ അനുവദിച്ചിട്ടില്ല.ഡിഎന്‍എ ഫലം പോസറ്റിവായാല്‍ കുഞ്ഞിനെ തിരികെ നല്‍കാനുള്ള നടപടികള്‍ ശിശു ക്ഷേമ സമിതി സ്വീകരിക്കും. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍. അതേ സമയം അനുപമ ശിശുക്ഷേമ സമിതിക്ക് മുന്നില്‍ നടത്തുന്ന സമരം തുടരുകയാണ്.

© 2024 Live Kerala News. All Rights Reserved.