കോഴിക്കോട് ഭക്ഷ്യവിഷബാധ;കിണര്‍ വെള്ളത്തില്‍ കോളറ ബാക്ടീരിയയുടെ സാന്നിധ്യം

കോഴിക്കോട് : കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. നരിക്കുനിയിലെ മൂന്ന് കിണറുകളിലെ വെള്ളത്തില്‍ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.ജില്ലാ ആരോഗ്യ വകുപ്പ് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.നരിക്കുനിയില്‍ വിവാഹ വീട്ടില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസ്സുകാരന്‍ മരിച്ചിരുന്നു. സംഭവത്തില്‍ സമീപത്തെ കിണറുകളില്‍ നിന്ന് ശേഖരിച്ച വെള്ളത്തിന്റെ പരിശോധനാ ഫലം പുറത്ത് വന്നു. വധുവിന്റേയും വരന്റേയും വീട്ടിലേയും കാറ്ററിംഗ് സ്ഥാപനത്തിലേയും വെള്ളത്തലാണ് വിബ്രിയോ കോളറ ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടെന്ന റിപ്പോര്‍ട്ട് വന്നത്.എന്നാല്‍ മരിച്ച കുട്ടിക്കും ചികിത്സയിലുണ്ടായിരുന്ന മറ്റുള്ള കുട്ടികള്‍ക്കും കോളറയുടെ ലക്ഷണങ്ങളില്ല. ഈ മാസം 13 നായിരുന്നു നരിക്കുനി പന്നിക്കോട്ടൂരില്‍ വിവാഹവീട്ടില്‍നിന്ന് ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസ്സുകാരന്‍ യാമിന്‍ മരിച്ചത്. 10 കുട്ടികള്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയില്‍ പ്രവേശിച്ചിരുന്നു. കാക്കൂര്‍, നരിക്കുനി, താമരശ്ശേരി പഞ്ചായത്തുകളിലെ വെള്ളം ഇതിന് പിന്നാലെ പരിശോധനയ്ക്കായി ശേഖരിച്ചു. ഇതിന്റെ റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നത്.ചികിത്സയിലുള്ളവര്‍ക്ക് കോളറ ലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ ഭയപ്പെടേണ്ടതില്ല. കുട്ടി മരിച്ച പ്രദേശമായ കുണ്ടായിയില്‍ ആരോഗ്യ വകുപ്പ് ക്ലോറിനേഷനും സൂപ്പര്‍ ക്ലോറിനേഷനും നടത്തിയിരുന്നു.

© 2024 Live Kerala News. All Rights Reserved.