ഇന്‍സ്റ്റഗ്രാമിലൂടെ ഭാര്യയ്ക്ക് അശ്ലീല സന്ദേശം അയച്ചു;യുവാവിനെ ഭര്‍ത്താവും സംഘവും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

തൊടുപുഴ: ഇന്‍സ്റ്റഗ്രാമിലൂടെ ഭാര്യയ്ക്ക് അശ്ലീല സന്ദേശം അയച്ച തൊടുപുഴ സ്വദേശിയായ യുവാവിനെ യുവതിയുടെ ഭര്‍ത്താവിന്റെ നേതൃത്വത്തില്‍ ആറംഗസംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് 4 പേരെ കസ്റ്റഡിയില്‍ എടുത്ത് റിമാന്‍ഡ് ചെയ്തു. സന്ദേശമയച്ച യുവാവിനെതിരെയും കേസെടുത്തു.തൊടുപുഴ കാളിയാര്‍ സ്വദേശിയായ അനുജിത്തിന്റെ ഭാര്യക്ക് ഇന്‍സ്റ്റഗ്രാമിലൂടെ 23കാരനായ യുവാവ് അശ്ലീല സന്ദേശമയച്ചിരുന്നു. ഇതേ തുടര്‍ന്ന് അനുജിത്തും മറ്റ് അഞ്ച് പേരും ചേര്‍ന്ന് യുവാവിനെ വെള്ളിയാഴ്ച്ച വൈകുന്നേരം തൊടുപുഴ കെഎസ്ആര്‍ടിസി ജംക്ഷനില്‍ നിന്നും യുവാവിനെ കാറില്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നു. ഇവര്‍ ഇയാളെ കോലാനി, മണക്കാട്, കാളിയാര്‍, ഏഴല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലൂടെ രാത്രി കൊണ്ടുപോകുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഇതിനിടെ പ്രതികള്‍ യുവാവിനെ ലൈംഗികമായി പീഡിപ്പിച്ചതായും പൊലീസ് പറഞ്ഞു.ശനിയാഴ്ച രാവിലെ അശ്ലീല സന്ദേശം അയച്ച സംഭവത്തില്‍ പരാതിയുമായി പ്രതികള്‍ യുവാവിനൊപ്പം തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ എത്തി. യുവാവിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇയാള്‍ അയച്ച സന്ദേശങ്ങള്‍ പൊലീസ് കണ്ടെത്തുകയും കേസെടുക്കുകയും ചെയ്തു. അവശനിലയിലായിരുന്ന യുവാവിനെ ജില്ലാ ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ലൈംഗിക പീഡനത്തിന് ഇരയായെന്ന് കണ്ടെത്തി. തുടര്‍ന്ന് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.മര്‍ദ്ദനത്തിന് ഇരയായ യുവാവ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.അനുജിത്തിനൊപ്പം സഹോദരന്‍ അഭിജിത്ത് സുഹൃത്തുക്കളായ അഷ്‌കര്‍, ജിയോ കുര്യാക്കോസ് എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. സംഭവത്തില്‍ 2 പ്രതികളെ കൂടെ പിടികൂടാനുണ്ട് എന്നും പൊലീസ് അറിയിച്ചു.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602