അനുപമയുടെ കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചു; ഡിഎന്‍എ നടപടി ഉടന്‍; ഫലം രണ്ട് ദിവസത്തിനകം

തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ അനുപമയുടെ കുഞ്ഞിനെ കേരളത്തില്‍ നിന്നുള്ള നാലംഗ ഉദ്യോഗസ്ഥ സംഘം തിരുവനന്തപുരത്തെത്തിച്ചു. കുഞ്ഞ് അനുപമയുടേതാണോ എന്ന് ഉറപ്പാക്കാനുള്ള ഡിഎന്‍എ പരിശോധനക്കുള്ള നടപടി ഇന്ന് തുടങ്ങിയേക്കും.അജിത്തിന്റെയും അനുപമയുടെയും സാംപിളുകളെടുക്കലാണ് ആദ്യം നടപടി.പരിശോധനാഫലം നല്‍കുന്നതടക്കം രണ്ട് ദിവസത്തിനുള്ളില്‍ നടപടി പൂര്‍ത്തികരിക്കാനാണ് ശ്രമം.രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലായിരിക്കും ഡിഎന്‍എ പരിശോധന നടത്തുക. ആന്ധ്രയില്‍ നിന്നും രാത്രി എട്ടരയോടെ കൊണ്ടുവന്ന കുഞ്ഞിനെ കുന്നുകുഴി നിര്‍മല ശിശുഭവനിലേക്ക് കൊണ്ടുപോയി.ഇന്നലെ രാവിലെ ആറ് മണിക്കാണ് തിരുവനന്തപുരത്ത് നിന്ന് നാലംഗ ഉദ്യോഗസ്ഥ സംഘം കുഞ്ഞിനെ കൊണ്ടുവരാനായി ആന്ധ്രയിലേക്ക് പോയത്. ഉച്ചയോടെ ശിശുക്ഷേമസമിതിയുടെ സഹായത്തോടെ കുഞ്ഞിനെ ഏറ്റുവാങ്ങുമ്പോഴേക്കും രാത്രി എട്ടുമണി കഴിഞ്ഞിരുന്നു. തുടര്‍ന്ന് കുഞ്ഞിനെയും കൊണ്ട് നേരിട്ടുള്ള വിമാനത്തിന് തിരുവനന്തപുരത്തേക്ക് എത്താന്‍ തീരുമാനിക്കുകയായിരുന്നു.ഫലം പോസിറ്റീവായാല്‍ നിയമോപദേശം സ്വീകരിച്ച ശേഷം കുഞ്ഞിനെ അനുപമയ്ക്ക് കൈമാറാനുള്ള തീരുമാനം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി എടുക്കും.അതേ സമയം അനുപമ ഇപ്പോഴും സമരപ്പന്തലില്‍ തന്നെയാണ്.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602