പൃഥ്വിരാജിന് പിന്നാലെ ഇന്ദ്രജിത്തും സംവിധാനത്തിലേക്ക്

പൃഥ്വിരാജ് സുകുമാരന് പിന്നാലെ ചേട്ടന്‍ ഇന്ദ്രജിത്തും സംവിധാനത്തിലേക്ക്. മനോരമ ന്യൂസിന്റെ പുലര്‍വേളയില്‍ സംസാരിക്കുമ്പോഴാണ് താന്‍ സിനിമ ഉടനെ തന്നെ സംവിധാനം ചെയ്യുമെന്ന് ഇന്ദ്രജിത്ത് പറഞ്ഞത്. സിനിമയുടെ സ്‌ക്രിപ്റ്റ് ഏകദേശം പൂര്‍ത്തി ഇനി അതില്‍ കുറച്ച് പണികള്‍ കൂടി ബാക്കിയുണ്ടെന്നും ഇന്ദ്രജിത്ത് പറഞ്ഞു.അതേസമയം, സിനിമ സംവിധാനം ചെയ്യാനുള്ള പദ്ധതിയെക്കുറിച്ച് താന്‍ ഇതുവരെ എവിടെയും വെളിപ്പെടുത്തിയിട്ടില്ലെന്നും ഇന്ദ്രജിത്ത് പറഞ്ഞു. മറ്റുള്ള കാര്യങ്ങളില്‍ നിന്ന് ബ്രേക്ക് എടുത്ത് ഇതിനു വേണ്ടി സമയം മാറ്റി വെക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുറച്ച് വലിയ ബജറ്റിലുള്ള ചിത്രമാണെന്നും അതുകൊണ്ട് സമയം എടുക്കുമെന്നും ഇന്ദ്രജിത്ത് വ്യക്തമാക്കി. ലൂസിഫര്‍, ബ്രോ ഡാഡി എന്നീ രണ്ടു ചിത്രങ്ങളാണ് പൃഥ്വിരാജ് സംവിധാനം ചെയ്തിരിക്കുന്നത്.

© 2022 Live Kerala News. All Rights Reserved.