നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സംഭാവന കിട്ടിയത് സിപിഐഎമ്മിന്; 58 കോടി രൂപ; കോണ്‍ഗ്രസിന് 39 കോടിയും, ബിജെപിക്ക് 8 കോടിയും;കണക്കുകള്‍ പുറത്ത്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ ഇക്കൂറി സിപിഐഎമ്മ് നേരിട്ടത് തുടര്‍ഭരണമാണ്.തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ സംഭാവന കിട്ടിയത് സി.പി.ഐ.എമ്മിനെന്ന് കണക്കുകള്‍. 58 കോടി രൂപയാണ് തെരഞ്ഞെടുപ്പ് കാലത്ത് സിപി ഐഎമ്മ് ലഭിച്ചത്.കോണ്‍ഗ്രസിന് 39 കോടിയും ബി.ജെ.പിക്ക് എട്ട് കോടിയുമാണ് സംഭാവനയായി ലഭിച്ചത്. രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച കണക്കിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.കോണ്‍ഗ്രസിന് രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ഹെലികോപ്റ്റര്‍, വിമാന യാത്രയ്ക്ക് മാത്രം രണ്ടര കോടിക്ക് മുകളില്‍ ചെലവായി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി 43 ലക്ഷം രൂപയാണ് ബി.ജെ.പിക്ക് ചെലവായത്.

സിപിഐഎമ്മിന് ലഭിച്ച 58,86,38,762 രൂപയില്‍ പരസ്യത്തിന് വേണ്ടി 17 കോടി ചെലവഴിച്ചതായാണ് റിപ്പോര്‍ട്ട്. സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കിയത് നാല് കോടി 21 ലക്ഷമാണ്. ബേപ്പൂരില്‍ മുഹമ്മദ് റിയാസിന് 22 ലക്ഷമാണ് ചെലവിനായി പാര്‍ട്ടി നല്‍കിയത്.ആര്‍. ബിന്ദുവിന് 20 ലക്ഷം, വീണ ജോര്‍ജിന് 19 ലക്ഷം, ജെയ്ക്ക് സി. തോമസിന് 16 ലക്ഷം എന്നിങ്ങനെയാണ് ചെലവാക്കിയത്.കോണ്‍ഗ്രസ് 23 കോടി പ്രചാരണത്തിനും 11 കോടി സ്ഥാനാര്‍ത്ഥികള്‍ക്കും 16 കോടി പരസ്യത്തിനും ചെലവഴിച്ചു. സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ തുക പാര്‍ട്ടി നല്‍കിയത് ത്രികോണപോരില്‍ വിജയം നേടിയ ഷാഫി പറമ്പിലിന് വേണ്ടിയാണ് 23 ലക്ഷം. തൃത്താലയില്‍ പരാജയപ്പെട്ട വി.ടി. ബല്‍റാമിന് കിട്ടിയത് പതിനെട്ടര ലക്ഷമാണ്. എന്നാല്‍, സ്റ്റാര്‍ കാന്‍ഡിഡേറ്റ് രമേശ് ചെന്നിത്തലക്ക് പാര്‍ട്ടി വിഹിതമായി അഞ്ച് ലക്ഷം മാത്രമാണ് ലഭിച്ചത്.15 ലക്ഷം വീതമാണ് എ ക്ലാസ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്കായി ബി.ജെ.പി നല്‍കിയത്. രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ച അധ്യക്ഷന്‍ കെ. സുരേന്ദ്രന് പാര്‍ട്ടി നല്‍കിയത് 40 ലക്ഷമാണ്. സ്ഥാനാര്‍ത്ഥികള്‍ക്ക് ആകെ നല്‍കിയത് 9 കോടി 18 ലക്ഷം രൂപയാണ്. വിമാന യാത്രക്കും ഹെലികോപ്റ്റര്‍ യാത്രക്കും മാത്രം ചെലവായത് രണ്ടേ മുക്കാല്‍ കോടി രൂപയുമാണ്. ബി.ജെ.പിയുടെ എ പ്ലസ് മണ്ഡലങ്ങളില്‍ യോഗി ആദിത്യനാഥ് വന്ന് പോയതിന് 25 ലക്ഷം രൂപയായി. മൂന്ന് റാലികളില്‍ പങ്കെടുത്ത മോദിക്ക് വേണ്ടി ചെലവായത് 43 ലക്ഷം രൂപയാണ്.അതേസമയം, സ്റ്റാര്‍ ക്യാമ്പയിനര്‍മാരെ ഇറക്കിയതില്‍ സി.പി.ഐ.എമ്മിന് ചെലവായത് ഏഴ് ലക്ഷം മാത്രമാണ്.

© 2024 Live Kerala News. All Rights Reserved.