ട്രയംഫ് ടൈഗര്‍ 800 എക്‌സ് ആര്‍ വിപണിയിലെ താരമാകുന്നു..

കൊച്ചി : സാഹസിക മോട്ടോര്‍ സൈക്കിള്‍ നിര്‍മാതാക്കളായ ട്രയംഫ്, ടൈഗര്‍ 800 എക്‌സ് ആര്‍ വിപണിയിലിറക്കി. ട്രിപ്പിള്‍ ടെക്‌നോളജിയുള്ള പുതിയ ടൈഗര്‍ എല്ലാ തലത്തിലും സാഹസികതയ്ക്ക് പുതിയൊരു അനുഭൂതി പ്രദാനം ചെയ്യുന്നു.
റൈഡിംഗ് പൊസിഷന്‍ ഹാന്‍ഡ്‌ലിംഗ്, പ്രതികരണക്ഷമമായ എഞ്ചിന്‍ എന്നിവ സവാരിക്കാരന്റെ ഓരോ റൈഡും ആസ്വാദ്യകരമാക്കുന്നു.
സാറ്റാന്‍ഡേര്‍ഡ് ഫിറ്റ് ട്രാക്ഷന്‍ കണ്‍ട്രോള്‍, സ്വിച്ചബിള്‍ എബിഎസ് നല്‍കുന്ന റൈഡര്‍ സുരക്ഷ ടൈഗര്‍ 800-നേക്കാള്‍ 17 ശതമാനം കൂടുതല്‍ ഇന്ധനക്ഷമത, ക്ലാസ് ലീഡിംഗ്, രണ്ടാം തലമുറ 95 പിഎസ് 800 സിസി ട്രിപ്പിള്‍ എഞ്ചിന്‍, എന്നിവയാണ് പ്രത്യേകതകള്‍.
സുഗമമായ പവര്‍ ഡെലിവറിക്കും ത്രോട്ടിലിങ്ങിനുമുള്ള റൈഡര്‍ ബൈ വയര്‍ സാങ്കേതികവിദ്യ, പുതിയ സ്റ്റൈലിംഗ്, ചാരുതയാര്‍ന്ന രൂപഭംഗി, ക്രമീകരിക്കാവുന്ന  സീറ്റ് എന്നിവയാണ് മറ്റ് സവിശേഷതകള്‍.
ഇന്ത്യന്‍ സാഹസിക മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തില്‍ ട്രയംഫിന് ആവേശകരമായ പിന്തുണയാണ് ലഭിക്കുന്നതെന്ന് ട്രയംഫ് മോട്ടോര്‍ സൈക്കിള്‍സ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ വിമല്‍ സംബ്ലി പറഞ്ഞു.
ഇന്ത്യയില്‍ 18 മാസത്തിനുള്ളില്‍ എല്ലാ മോഡല്‍ കാറ്റഗറികളിലുമായി 2000-ാളം മോട്ടോര്‍സൈക്കിളുകളുടെ റിക്കാര്‍ഡ് വില്‍പ്പന നേട്ടമാണ് ട്രയംഫ് കൈവരിച്ചത്. പുതിയ ടൈഗര്‍ എക്‌സ്ആര്‍ ലോഞ്ച് ചെയ്തതോടെ വൈവിധ്യമാര്‍ന്ന പോര്‍ട്ട്‌ഫോളിയോയില്‍ തനത് കാറ്റഗറിയില്‍ 4 അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍സും 5 മോട്ടോര്‍സൈക്കിള്‍സ് കാറ്റഗറികളിലായി അന്താരാഷ്ട്ര പ്രശസ്തിയാര്‍ജ്ജിച്ച മൊത്തം 14 മോട്ടോര്‍ സൈക്കിളുകളുമാണ് ഉള്ളത്. എല്ലാ മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലും ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യ 12 പ്രമുഖ ഓട്ടോ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.
റൈഡര്‍ സീറ്റിന്റെ പൊക്കം ക്രമീകരിക്കാന്‍ കഴിയും. ഹാന്‍ഡില്‍ബാര്‍ സ്ഥാനവും ക്രമീകരിക്കാം. ഏറ്റവും വലിയ 19 ലിറ്റര്‍ ഫ്യുവല്‍ ടാങ്കാണ്‌ബൈക്കിനുള്ളത്. 2-അപ്പ് റൈഡിന് പെട്ടെന്ന് അഡ്ജസ്റ്റ് ചെയ്യാവുന്ന ഹെഡ്‌ലൈറ്റ് ആംഗിള്‍ ലെവറാണുള്ളത്. ഇദ്‌നിഷന്‍ സ്വിച്ചിനോട് ചേര്‍ന്ന് ആക്‌സിലിയറി പവര്‍ സോക്കറ്റും, എല്ലാ മോഡലുകളിലും പൊതുവായി അലുമിനിയം സംപ് ഗാര്‍ഡും സജ്ജമാണ്.
പുതിയ ടൈഗര്‍ 800 എക്‌സ്ആര്‍ ന് അണ്‍ലിമിറ്റഡ് മൈലേജും രണ്ട് വര്‍ഷത്തെ ഫാക്ടറി വാറന്റിയും ഉണ്ട്. ഡല്‍ഹി എക്‌സ് ഷോറൂം വില 10.50.000 രൂപ.

© 2024 Live Kerala News. All Rights Reserved.