തിരുവനന്തപുരത്ത് സിപിഎം നേതാവിന്റെ വീടിന് നേരെ ബോംബേറ്;വാതിലുകളും ജനലുകളും കുത്തിപ്പൊളിച്ചു;ആക്രമണത്തിന് പിന്നില്‍ മൂന്നംഗ സംഘം

തിരുവനന്തപുരം: കഴക്കൂട്ടത്ത് സിപിഎം നേതാവിന്റെ വീടിന് നേരെ ബോബേറ്.നെഹ്റു ജംഗ്ഷന്‍ ബ്രാഞ്ച് അംഗം ഷിജുവിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.തലനാരിഴയ്ക്കാണ് ഷിജുവും കുടുംബവും ആക്രമണത്തില്‍ നിന്ന രക്ഷപ്പെട്ടത്.ശനിയാഴിച്ച രാത്രി 11 മണിയോടെയാണ് സംഭവം. വിട്ടിലേയ്ക്ക് നാടന്‍ ബോംബുകള്‍ വലിച്ചെറിയുകയും വാതിലുകളും ജനലുകളും കുത്തിപ്പൊളിയ്ക്കുകയും ചെയ്തിട്ടുണ്ട്. മൂന്നംഗ സംഘമാണ് ആക്രമണത്തിന് പിന്നില്‍. ഇവരില്‍ ഒരാളെ തുമ്പ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അക്രമ കാരണം വ്യക്തമായിട്ടില്ല.തലനാരിഴയ്ക്കാണ് ഷിജുവും കുടുംബവും ആക്രമണത്തില്‍ നിന്ന രക്ഷപ്പെട്ടത്.തലസ്ഥാന നഗരിയില്‍ ഗുണ്ടകളുടെ അക്രമം വര്‍ദ്ധിച്ചു വരുന്നു.

© 2022 Live Kerala News. All Rights Reserved.