കാലാവസ്ഥ അനുകൂലം;ശബരിമലയിലെ നിയന്ത്രണം നീക്കി; സന്നിധാനത്തേക്ക് ഭക്തരെ കടത്തിവിട്ടു തുടങ്ങി

പത്തനംതിട്ട: ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കി. സന്നിധാനത്തേക്ക് ഭക്തരെ കടത്തിവിട്ടു തുടങ്ങി. കാലാവസ്ഥയില്‍ വലിയ മാറ്റം വന്നതോടെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു.കനത്ത മഴയെ തുടര്‍ന്ന് പമ്പ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പത്തനംതിട്ട ജില്ലാ കളക്ടര്‍ ശനിയാഴ്ച ശബരിമലയില്‍ നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്തിയത്. തീര്‍ഥാടകരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് കളക്ടര്‍ അറിയിച്ചു.വെള്ളിയാഴ്ച രാത്രി എട്ട് മണിക്ക് റിസര്‍വോയറിലെ ജലനിരപ്പ് 983.95 മീറ്ററാണ്. വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്ക് ഏറ്റവും അടുത്ത അവസരം നല്‍കും. ് അതേസമയം, സംസ്ഥാനത്ത് ശനിയാഴ്ചയും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.തമിഴ്നാടിന് മുകളിലായുള്ള ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യത.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602