കേന്ദ്രത്തിന്റെ ധാര്‍ഷ്ട്യം കീഴടങ്ങി; കര്‍ഷകരുടെ സമരത്തിന് മുന്‍പില്‍ അഹങ്കാരം തല കുനിച്ചെന്നും രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തെ മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയോട് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ഷകരുടെ സമരത്തിന് മുന്‍പില്‍ കേന്ദ്രത്തിന്റെ ധാര്‍ഷ്ട്യം കീഴടങ്ങിയെന്നും കര്‍ഷകരുടെ സമരത്തിന് മുന്‍പില്‍ അഹങ്കാരം തല കുനിച്ചു എന്ന് രാഹുല്‍ പറഞ്ഞു.’രാജ്യത്തെ കര്‍ഷകര്‍ സത്യാഗ്രഹത്തിലൂടെ അഹങ്കാരത്തിന്റെ തല കുനിപ്പിച്ചു. ജയ് ഹിന്ദ്, ജയ് ഹിന്ദ് കാ കിസാന്‍,’ രാഹുല്‍ പറഞ്ഞു.’എന്റെ വാക്കുകള്‍ നിങ്ങള്‍ കുറിച്ചിട്ടോളൂ, ഈ കര്‍ഷകവിരുദ്ധ നിയമം സര്‍ക്കാരിന് പിന്‍വലിക്കേണ്ടി വരും’ എന്ന് പറഞ്ഞുകൊണ്ട് കഴിഞ്ഞ ജനുവരിയില്‍ പങ്കുവെച്ച പോസ്റ്റ് റീഷെയര്‍ ചെയ്താണ് രാഹുല്‍ നിലപാട് വ്യക്തമാക്കിയത്. കേന്ദ്രസര്‍ക്കാരിന്റെ ഈ തീരുമാനം ജനാധിപത്യത്തിന്റെ വിജയമാണെന്നും വൈകിയെത്തിയ നീതിയാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്റണിയും പ്രതികരിച്ചു.രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. എതിര്‍പ്പുയര്‍ന്ന മൂന്ന് നിയമങ്ങളും പിന്‍വലിക്കുന്നുവെന്നും പാര്‍ലമെന്റില്‍ ഇക്കാര്യം അറിയിക്കുമെന്നും മോദി പറഞ്ഞു.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602