സ്മൃതി ഇറാനി ഇനി നോവലിസ്റ്റാവുന്നു;പേര് ‘ലാല്‍ സലാം’

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനി നോവല്‍ എഴുതുന്നു. മന്ത്രി എഴുതുന്ന നോവലിന്റെ പേരി ലാല്‍ സലാം എന്നാണ് 2010 ഏപ്രിലില്‍ ദന്തെവാഡയില്‍ വെച്ച് 76 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തെ ആസ്പദമാക്കിയാണ് നോവലൊരുങ്ങുന്നത്. രാജ്യത്തിന് വേണ്ടി ജീവന്‍ സമര്‍പ്പിച്ച സൈനികര്‍ക്കുള്ള സമര്‍പ്പണമാണ് നോവലെന്ന് സ്മൃതി ഇറാനി പറയുന്നു. വിക്രം പ്രതാപ് സിംഗ് എന്ന ഓഫീസറാണ് നോവലിലെ പ്രധാന കഥാപാത്രം. നവംബര്‍ 29 ന് പുസ്തകം വിപണിയിലെത്തും.’ഈ കഥ ഏതാനും വര്‍ഷങ്ങളായി എന്റെ മനസ്സിലുണ്ടായിരുന്നു. ഇത് പേപ്പറിലേക്കെഴുതാനുള്ള പ്രേരണയെ തടുക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ആഖ്യാനത്തില്‍ കൊണ്ട് വരാന്‍ ശ്രമിച്ച ഉള്‍ക്കാഴ്ചകള്‍ വായനക്കാര്‍ ആസ്വദിക്കുമെന്ന് ഞാന്‍ കരുതുന്നു,’ സ്മൃതി ഇറാനി പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.