അനില്‍ കുംബ്ലെ അല്ല, പകരം സൗരവ് ഗാംഗുലി ;ഐസിസി ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാന്‍

ന്യൂഡല്‍ഹി: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാനായി ബിസിസിഐ അധ്യക്ഷനും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനുമായ സൗരവ് ഗാംഗുലി തെരഞ്ഞെടുക്കപ്പെട്ടു. സഹതാരമായിരുന്ന അനില്‍ കുംബ്ലെയുടെ പിന്‍ഗാമിയായിട്ടാണ് ഗാംഗുലി ഐസിസി ക്രിക്കറ്റ് കമ്മിറ്റിയുടെ ചെയര്‍മാനായത്.ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാനായി മൂന്ന് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയ ശേഷമാണ് കുംബ്ലെ സ്ഥാനമൊഴിഞ്ഞത്. അനില്‍ കുംബ്ലെ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് ഗാംഗുലിയെ ഐസിസി ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാനായി നിയമിച്ചതെന്ന് ഐസിസി പ്രസ്താവനയില്‍ പറഞ്ഞു.അടുത്ത 10 വര്‍ഷത്തില്‍ മൂന്ന് പ്രധാന ടൂര്‍ണമെന്റുകള്‍ക്കാണ് ഇന്ത്യ വേദിയാകുന്നത്. 2026ലെ ടി20 ലോക കപ്പിന് ശ്രീലങ്കയ്ക്കൊപ്പമാണ് ഇന്ത്യ ആതിഥേയത്വം പങ്കിടുന്നത്. 2029ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ത്യയാണ് വേദി. 2031ലെ ഏകദിന ലോക കപ്പിന് ഇന്ത്യയും ബംഗ്ലാദേശും സംയുക്തമായാണ് വേദി പങ്കിടുന്നത്.

© 2024 Live Kerala News. All Rights Reserved.