ജീവനെടുത്ത് വീണ്ടും ഓണ്‍ലൈന്‍ ഗെയിം;തൃശ്ശൂരില്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതിന്റെ മനോവിഷമത്തില്‍ വീടു വിട്ടിറങ്ങിയ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

തൃശ്ശൂര്‍: ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതിന്റെ മനോവിഷമത്തില്‍ വീടു വിട്ടിറങ്ങിയ ആകാശ് മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പിലാവ് കൊരുമ്പിശ്ശേരി ഷാബിയുടെ മകന്‍ ആകാശ് (14) നെയാണ് വീടിന് സമീപത്തെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് മുതലാണ് ആകാശിനെ കാണാതായത്. ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ബുധനാഴ്ച രാവിലെ കുട്ടിയുടെ ചെരിപ്പും സൈക്കിളും കുടല്‍മാണിക്യം കുട്ടന്‍കുളത്തിന് സമീപം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കുളത്തില്‍ നടത്തിയ തിരിച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.മൊബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ചതിലൂടെ ആകാശിന് പണം നഷ്ടപ്പെട്ടിരുന്നതായാണ് പൊലീസും ബന്ധുക്കളും പറയുന്നത്. ഇതുകാരണം കുട്ടി മനോവിഷമത്തിലായിരുന്നു. പണം നഷ്ടപ്പെടുത്തിയതിന് വീട്ടുകാരില്‍ നിന്ന് വഴക്ക് കേള്‍ക്കുമെന്ന് ഭയന്നിരുന്നു. തുടര്‍ന്നാണ് വീട് വിട്ടിറങ്ങിയത്.

© 2024 Live Kerala News. All Rights Reserved.