അധിനിവേശ കശ്മീരില്‍ നിന്ന് പിന്മാറണം;യുഎന്നില്‍ പാകിസ്ഥാനെതിരെ കടുത്ത നിലപാട് എടുത്ത് ഇന്ത്യ

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സംഘടനാ രക്ഷാസമിതിയില്‍ പാകിസ്ഥാനെതിരെ കടുത്ത നിലപാട് എടുത്ത് ഇന്ത്യ . പാക് അധിനിവേശ കശ്മീരില്‍ നിന്നടക്കം പാകിസ്ഥാന്‍ ഒഴിയണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. പാകിസ്ഥാന്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന സ്ഥലങ്ങള്‍ ഒഴിയണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. യുഎന്‍ സുരക്ഷ കൗണ്‍സില്‍ യോഗത്തിലാണ് നിലപാട് ഇന്ത്യ വ്യക്തമാക്കിയത്. സുരക്ഷ കൗണ്‍സില്‍ യോഗത്തില്‍ ഇന്ത്യന്‍ പ്രതിനിധി ഡോ. കാജല്‍ ഭട്ടാണ് ഈക്കാര്യം ഉന്നയിച്ചത്. കൗണ്‍സില്‍ ഓപ്പണ്‍ ഡിബേറ്റില്‍ പാക് പ്രതിനിധിയുടെ കശ്മീര്‍ വിഷയത്തിലെ ആരോപണത്തിലാണ് ഇന്ത്യയുടെ ശക്തമായ മറുപടി. അതിനിടെ, കശ്മീരിലേക്ക് യാത്ര ചെയ്യരുതെന്ന് അമേരിക്ക പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി. ജമ്മു കശ്മീരിലേക്കും , ഇന്ത്യ പാക് അതിര്‍ത്തിയുടെ 10 കിമീ ചുറ്റുമുള്ള സ്ഥലങ്ങളിലേക്കും നിലവില്‍ യാത്ര ചെയ്യരുത് എന്നാണ് നിര്‍ദ്ദേശം. തിങ്കളാഴ്ച ആണ് അമേരിക്ക ലെവല്‍ ത്രീ അഡൈ്വസറി പുറത്തിറക്കിയത്. കശ്മീരിലെ സംഘര്‍ഷ സാഹചര്യം കണക്കിലെടുത്താണ് നിര്‍ദേശം.

© 2024 Live Kerala News. All Rights Reserved.