നഥുറാം വിനായക് ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിച്ചു; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിമ അടിച്ചു തകര്‍ത്തു

അഹമ്മദാബാദ്:രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയെ വെടിവെച്ച് കൊന്ന നഥുറാം വിനായക് ഗോഡ്‌സെയുടെ പ്രതിമ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. ഗുജറാത്തിലെ ജാംനഗറില്‍ ഹിന്ദുസേന സ്ഥാപിച്ച പ്രതിമയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തത്. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ദിഗുഭ ജഡേജയുകൂട്ടാളികളും ചേര്‍ന്നാണ് പ്രതിമ തകര്‍ത്തത്.
ചൊവ്വാഴ്ച്ച രാവിലെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിമ തകര്‍ത്തത്. പ്രതിമ തകര്‍ക്കുന്നതിനിടെ അവര്‍ അതിന് ചുറ്റും കാവിത്തുണി കെട്ടിയിരുന്നു.

ജാംനഗറില്‍ ഗോഡ്സെയുടെ പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിച്ച കാര്യം ഓഗസ്റ്റില്‍ ഹിന്ദുസേന പറഞ്ഞിരുന്നു. എന്നാല്‍ പ്രാദേശിക അധികാരികള്‍ സ്ഥലം നല്‍കാതിരുന്നതിനെ തുടര്‍ന്ന് ‘നാഥുറാം ഗോഡ്‌സെ അമര്‍ രഹേ’ എന്ന മുദ്രാവാക്യം ഉയര്‍ത്തി സംഘടന പ്രതിമ ഹനുമാന്‍ ആശ്രമത്തില്‍ സ്ഥാപിക്കുകയായിരുന്നു.മഹാത്മാഗാന്ധിയുടെ ഘാതകനായ ഗോഡ്സെയെ 1949 നവംബര്‍ 15നാണ് ഹരിയാനയിലെ അംബാല സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റിയത്. അവിടുത്തെ മണ്ണ് കൊണ്ടുവന്ന് അത് ഉപയോഗിച്ച് ഗോഡ്സെയുടെ പ്രതിമ നിര്‍മ്മിക്കുമെന്ന് ഹിന്ദു മഹാസഭ പറഞ്ഞിരുന്നു.

.

© 2024 Live Kerala News. All Rights Reserved.