തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തണമെന്നാവശ്യം;യുവാവിനെ ഭാര്യ വീട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചു; ആറ് പേര്‍ പിടിയില്‍

മലപ്പുറം: കോട്ടക്കലില്‍ വിവാഹ മോചനം നല്‍കണമെന്നാവശ്യപ്പെട്ട് യുവാവിനെ ഭാര്യ വീട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചു. കോട്ടക്കല്‍ സ്വദേശി അബ്ദുള്‍ അസീബിനെയാണ് തലാഖ് ചൊല്ലി വിവാഹം വേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ചത്.
നാല് മാസം മുന്‍പ് ആണ് അസീബ് ഫാത്തിമ ഷാഹിമയെ വിവാഹം കഴിച്ചത്. ഭാര്യയുമായി ഉണ്ടായ പിണക്കം ഭാര്യ വീട്ടുകാര്‍ ഗൗരവമായി തന്നെ എടുത്തു. മൂന്ന് പേര്‍ അടങ്ങിയ സംഘം അസീബ് ജോലി ചെയ്യുകയായിരുന്ന സ്വകാര്യ സ്ഥാപനത്തില്‍ എത്തുകയും അവിടെ വെച്ച് മര്‍ദ്ദിക്കുകയും തുടര്‍ന്ന് വാഹനത്തില്‍ ബലമായി കയറ്റി കൊണ്ട് പോവുകയും, ഭാര്യയുടെ വീട്ടിലെത്തിച്ച ശേഷം വീണ്ടും മര്‍ദ്ദിക്കുകയായിരുന്നു. അവരുടെ കയ്യില്‍ വടിവാളും ഇരുമ്പ് വടിയും മറ്റ് മാരക ആയുധങ്ങളും ഉണ്ടായിരുന്നു.പിന്നീട് എന്നെ ബലമായി വണ്ടിയില്‍ കയറ്റി വീട്ടില്‍ കൊണ്ട് പോയി മര്‍ദിച്ചു. അവിടെ കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നു. ഭാര്യയെ മുത്തലാഖ് ചൊല്ലണം എന്ന് പറഞ്ഞാണ് അടിച്ചത്.’ – അസീബ് പറഞ്ഞു.മര്‍ദ്ദനത്തില്‍ ഇയാളുടെ മുഖത്തും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പരിക്ക് ഏറ്റിട്ടുണ്ട്. മൂക്കിന്റെ പാലം തകര്‍ന്നിട്ടുണ്ട്. ജനനേന്ദ്രിയത്തില്‍ വരെ മര്‍ദ്ദനം ഏല്‍പ്പിച്ചു എന്നാണ് അസീബ് പറയുന്നത്. ഇയാളുടെ സുഹൃത്തുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയാണ് അസീബിനെ മോചിപ്പിച്ചതും ആശുപത്രിയില്‍ ആക്കിയതും. അസീബിന്റെ പരാതിയില്‍ ആറ് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602