എക്വഡോറിലെ ജയിലില്‍ വീണ്ടും കലാപം; 68 മരണം;25 പേര്‍ക്ക് പരിക്ക്

ക്വിറ്റോ: തെക്കെ അമേരിക്കന്‍ രാജ്യമായ എക്വഡോറിലെ ജയിലില്‍ വീണ്ടും കലാപം. ജയിലിലെ തടവുകാര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ 68 പേര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. തെക്കെ അമേരിക്കന്‍ രാജ്യമായ എക്വഡോറിലെ ഗ്വായാക്വില്‍ നഗരത്തിലെ ലിറ്റോറല്‍ ജയിലില്‍ വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. ഇതിനുമുമ്പും ഈ ജയിലില്‍ നിന്ന് സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മെക്സിക്കന്‍ കുറ്റവാളിസംഘങ്ങളായ സിനാലോവ, ജലിസ്‌കോ ന്യൂജനറേഷന്‍ കാര്‍ടെല്‍സ് എന്നിവയുമായി ബന്ധമുള്ള കുറ്റവാളികളാണ് ഏറ്റുമുട്ടിയത്.കഴിഞ്ഞ സെപ്റ്റംബര്‍ അവസാനം ഇതേ ജയിലിലുണ്ടായ സംഘര്‍ഷത്തില്‍ 116 തടവുകാര്‍ കൊല്ലപ്പെട്ടിരുന്നു.ജയിലില്‍നിന്നും തോക്കുകളും സ്‌ഫോടകവസ്തുക്കളും വാളുകളും കണ്ടെടുത്തിട്ടുണ്ട്. കൂടുതല്‍ പൊലീസെത്തിയാണ് സംഘർഷം നിയന്ത്രിച്ചത്.ജയിലില്‍ പട്ടാളത്തെ വിന്യസിച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.