ഇഡ്ഡലി മാത്രം കഴിച്ചു; കഴിക്കാത്ത സമൂസയുടെ ബില്ലിട്ടു; ഹോട്ടലുടമയെ അടിച്ചു കൊന്നു

ചെന്നൈ: ഇഡ്ഡലി മാത്രം കഴിച്ചയാള്‍ക്ക് സമൂസയുടെ തുക കൂടെ ചേര്‍ത്ത ബില്ല് കൊടുത്തതിന് ഹോട്ടലുടമയെ യുവാവ് അടിച്ച് കൊന്നു. മധുര കെ.പുദൂര്‍ ഗവ. ടെക്‌നിക്കല്‍ ട്രെയിനിങ് കോളേജിന് സമീപത്തെ ഹോട്ടലിലാണ് സംഭവമുണ്ടായത്.കഴിക്കാത്ത സമൂസയുടെ തുക ബില്ലില്‍ ചേര്‍ത്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ഭക്ഷണം കഴിക്കാനെത്തിയ കണ്ണന്‍ എന്ന യുവാവ് ഇഡ്ഡലിയാണ് കഴിച്ചത്. എന്നാല്‍ ബില്ലില്‍ സമൂസ കഴിച്ചതായും രേഖപ്പെടുത്തി ഹോട്ടലുടമ മുത്തുകുമാര്‍ തുക ചേര്‍ത്തിരുന്നു.ഇതിനിടെ പ്രകോപിതനായ കണ്ണന്‍ ഹോട്ടലിലുണ്ടായിരുന്ന തടിക്കഷ്ണമെടുത്ത് മുത്തുകുമാറിനെ അടിക്കുകയായിരുന്നു.മുത്തുകുമാറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് മധുരയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602