മയിലിനെ കറിവയ്ക്കാന്‍ ദുബായിലേക്ക്;യൂട്യൂബര്‍ ഫിറോസ് ചുട്ടിപ്പാറയ്ക്ക് എതിരെ സൈബര്‍ ആക്രമണം

ഗ്രാമീണ തനിമയില്‍ പാചകകൂട്ടൊരുക്കി പ്രേക്ഷകര്‍ക്ക് മുമ്പില്‍ വിളമ്പുന്ന വീഡിയോകളുമായി എത്തുന്ന യൂട്യൂബറാണ് ഫിറോസ് ചുട്ടിപ്പാറ. ഇപ്പോഴിതാ ഫിറോസിന്റെ പുതിയ വീഡിയോയ്ക്ക് സൈബര്‍ ആക്രമണം കഴിഞ്ഞദിവസം പങ്കുവെച്ച വീഡിയോയില്‍ മയിലിനെ കറിവയ്ക്കാന്‍ ദുബായിലേക്ക് പോകുന്നുവെന്നാണ് ഫിറോസ് പറഞ്ഞത്. ഇതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്.ദേശീയത ഉയര്‍ത്തി ഫിറോസിനെതിരെ വിമര്‍ശനവുമായി നിരവധി കമന്റുകളാണ് എത്തിയത്. ഇന്ത്യയില്‍ മയിലിനെ തൊടാന്‍ പറ്റില്ലെന്നും അതിനാലാണ് ദുബായിലേക്ക് പോകുന്നതെന്ന് ഫിറോസ് വീഡിയോയില്‍ പറയുന്നുണ്ട്. അവിടെ പാചകം ചെയ്യാനായി മയിലിനെ കിട്ടുമെന്ന് വീഡിയോയില്‍ പറയുന്നു.

മയിലിനെ കൊല്ലുന്നതിന് ഇന്ത്യയില്‍ വിലക്കുള്ളത് മയില്‍ വംശനാശ ഭീഷണി നേരിടുന്ന ജീവി ആയത് കൊണ്ടല്ല, മയിലിന് ദേശീയ പക്ഷി എന്ന പദവി ഉള്ളത് കൊണ്ടാണ്.അതിനെ മാനിച്ച് കൊണ്ടാണ് ഇന്ത്യന്‍ പൗരന്മാര്‍ മയിലിനെ കൊന്ന് കറി വെയ്ക്കാത്തത്. ഇന്ത്യന്‍ പതാക അമേരിക്കയില്‍ പോയി കത്തിച്ചാല്‍ കേസ് ഉണ്ടാവില്ല. അത് കൊണ്ട് നമ്മളാരും ആ സൗകര്യം ഉപയോഗിക്കില്ലല്ലോ. കേസ് വരുമോ ഇല്ലയോ എന്നതല്ല അതിലെ വിഷയം. ദേശീയ ബിംബങ്ങളോടുള്ള മനോഭാവമാണ്’ എന്നായിരുന്നു ഒരു കമന്റ്.’വിശ്വാസം മാറ്റി നിര്‍ത്തി തന്നെ പറയാം നിങ്ങള്‍ കഴിക്കാന്‍ പറ്റുന്നതും ചിലര്‍ക്ക് പറ്റാതതും ആയ പല ജീവികളേയും പാകം ചെയ്യുന്ന വീഡിയോ കണ്ടു പക്ഷേ ഇതുവരെ പന്നിയെ എന്താ വെച്ചു കഴിക്കാഞ്ഞത് എന്ന് ആരും ചോദിച്ചില്ല പക്ഷേ മയില്‍ ഇറച്ചിയ്ക്ക് വേണ്ടി മാത്രം ദുബായില്‍ പോകുന്ന പോസ്റ്റ് ഇട്ടതിനോട് യോജിക്കാന്‍ കഴിയില്ല ഇവിടെ മതം അല്ല ദേശീയതയാണ് വികാരം താങ്കളുടെ ഇനിയുള്ള വീഡിയോ കാണുന്നതിന് താല്‍പ്പര്യം ഇല്ല’ എന്നായിരുന്നു ഒരു കമന്റ്.’ഫിറോസ് നിങ്ങള്‍ എവിടെ പോയാലും ഒരു ഇന്ത്യന്‍ ആണെന്ന് മറക്കരുത്. ഇത് പാടില്ല.. ചെയ്യരുത്.. ചെയ്താല്‍ ദുഖിക്കേണ്ടി വരും’ എന്നായിരുന്നു ഒരു കമന്റ്.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602