പാലക്കാട് ഒന്നും നാലും വയസ്സുള്ള കുട്ടികളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു;കുടുംബപ്രശ്‌നമാണ് കൊലപാതകത്തിലേക്കും ആത്മഹത്യാശ്രമത്തിലേക്കും നയിച്ചതെന്ന് സൂചന

പാലക്കാട്: ഷൊര്‍ണൂരില്‍ രണ്ടും കുട്ടികളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മഞ്ഞക്കാട് പരിയംകണ്ടത്ത് ദിവ്യയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ദിവ്യയുടെ മക്കളായ അനിരുദ്ധ് (4 വയസ്സ്) അഭിനവ് (1 വയസ്സ്) എന്നിവരാണ് മരിച്ചത്. കൈത്തണ്ട മുറിച്ച ശേഷം ഉറക്കഗുളിക കഴിച്ചാണ് ദിവ്യ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇത് കണ്ട ദിവ്യയുടെ ഭര്‍ത്താവിന്റെ അമ്മയുടെ അമ്മയായ അമ്മിണിയമ്മയും ആത്മഹത്യക്ക് ശ്രമിച്ചു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്കും ആത്മഹത്യാശ്രമത്തിലേക്കും നയിച്ചതെന്നാണ് സൂചന.പോലീസ് സ്ഥലത്തെത്തി ദിവ്യയുടെ ഭര്‍ത്താവില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.

© 2024 Live Kerala News. All Rights Reserved.