മണിപ്പൂരിലെ ഭീകരാക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് പിഎല്‍എയും എംഎന്‍പിഎഫും

ന്യൂഡല്‍ഹി : മണിപ്പുരിലെ ചുരാചന്ദ്പുര്‍ ജില്ലയില്‍ സൈനികരുടെ വാഹനവ്യൂഹത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംഘടനകള്‍. മണിപ്പൂര്‍ കേന്ദ്രീകരിച്ച്് പ്രവര്‍ത്തിക്കുന്ന പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും മണിപ്പുര്‍ നാഗ പീപ്പിള്‍സ് ഫ്രണ്ടും (എംഎന്‍പിഎഫ്). സ്വന്തം ആളുകളെ സംരക്ഷിക്കുന്നതിനാണ് ആക്രമണം നടത്തിയതെന്നാണ് ഇരു സംഘടനകളും ഇറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നത്.ഭൂമിയുടെയും ജനങ്ങളുടെയും അവകാശങ്ങള്‍ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ക്കെതിരായ പ്രക്ഷോഭമാണിതെന്നും സംഘടനകള്‍ അവകാശപ്പെട്ടു.അവകാശങ്ങള്‍ തിരികെ ലഭിക്കുംവരെ ഞങ്ങള്‍ നിശബ്ദരായിരിക്കില്ലെന്നും സംഘടനകള്‍ പ്രസ്താവനയില്‍ അറിയിച്ചു. ആക്രമണത്തില്‍ 46 അസം റൈഫിള്‍സിന്റെ ഓഫിസര്‍ കേണല്‍ വിപ്ലവ് ത്രിപാഠിയും നാലു സൈനികരും വീരമൃത്യു വരിച്ചിരുന്നു. കേണലിന്റെ ഭാര്യയും നാലു വയസ്സുള്ള മകനും കൊല്ലപ്പെട്ടു.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602