കോഴിക്കോട് ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസുകാരന്‍ മരിച്ചു; 10 കുട്ടികള്‍ ആശുപത്രിയില്‍

കോഴിക്കോട്: വീര്യമ്പ്രത്ത് ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസുകാരന്‍ മരിച്ചു.അക്ബറിന്റെ മകന്‍ മുഹമ്മദ് യമിനാണ് മരിച്ചത്.വിവാഹ വീട്ടില്‍ കൊണ്ടു വന്ന ചിക്കന്‍ റോള്‍ കഴിച്ചിരുന്നു. ഇതില്‍ നന്ന് ഭക്ഷ്യബാധയേറ്റുവെന്നാണ് കരുതുന്നത്. 10 കുട്ടികള്‍ ഭക്ഷ്യ വിഷബാധയേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.വ്യാഴാഴ്ച പങ്കെടുത്ത വിവാഹ ചടങ്ങില്‍ നിന്നാണ് കുട്ടി ചിക്കന്‍ റോള്‍ കഴിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പട്ടതിനേ തുടര്‍ന്ന് കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളോജിലേക്ക് മാറ്റി.മെഡിക്കല്‍ കോളോജില്‍ നിന്ന് മരണം.

© 2024 Live Kerala News. All Rights Reserved.