മണിപ്പൂരില്‍ ഭീകരാക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടു;കമാന്‍ഡിംഗ് ഓഫിസറും കുടുംബവും നാല് ജവാന്‍മാരും കൊല്ലപ്പെട്ടു

ചുരാചന്ദ്പ്പൂര്‍:മണിപ്പുരില്‍ സൈനികര്‍ക്ക് നേരെ ഉണ്ടായ ഭീകരാക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു.അസം റൈഫിള്‍സ് യൂണിറ്റ് കമാന്‍ഡിംഗ് ഓഫീസറും കുടുംബവും മറ്റു നാല് ജവാന്‍മാരും അടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടത്. മണിപ്പൂരിലെ ചുരാചന്ദ്പ്പൂര്‍ മേഖലയില്‍ ഇന്ന് രാവിലെ പത്ത് മണിയോടെ ഭീകരാക്രമണം.അസം റൈഫിള്‍സ് 46-ാം യൂണിറ്റ് കമാന്‍ഡിംഗ് ഓഫീസറായ വിപ്ലബ് ത്രിപാഥി, അദ്ദേഹത്തിന്റെ ഭാര്യ, മകന്‍ ഇവരുടെ സുരക്ഷാഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് സൈനികര്‍, വാഹനത്തിന്റെ ഡ്രൈവര്‍ എന്നിവര്‍ക്കാണ് ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് ഒളിഞ്ഞിരുന്ന ഭീകരര്‍ പൊടുന്നനെ ആക്രമണം അഴിച്ചു വിടുകയായിരുന്നു.

മണിപ്പൂരിലെ ചുരാചന്ദ്പൂര്‍ ജില്ലയിലെ സെഹ്കന്‍ എന്ന ഗ്രാമത്തോട് ചേര്‍ന്നാണ് ആക്രമണമുണ്ടായത്. വന്‍ ആയുധശേഖരത്തോട് കൂടിയാണ് ഭീകരര്‍ ആക്രമണം നടത്തിയതെന്നാണ് വിവരം. മ്യാന്‍മാര്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഒരു വിദൂരഗ്രാമപ്രദേശമാണിത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം നിലവില്‍ തീവ്രവാദസംഘടനകളാരും ഏറ്റെടുത്തിട്ടില്ല. ഭീകാരക്രമണം സ്ഥിരീകരിച്ച മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍.ബിരണ് സിംഗ് ഭീകരരെ കണ്ടെത്താന്‍ സുരക്ഷാസേനകള്‍ തെരച്ചില്‍ ആരംഭിച്ചതായി അറിയിച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും ഭീകരാക്രമണത്തെ അപലപിച്ചു. അഞ്ച് സൈനികരുടെ വിലപ്പെട്ട ജീവനുകളും രണ്ട് കുടുംബാംഗങ്ങളേയും രാജ്യത്തിന് നഷ്ടമായിരിക്കുന്നു. ജീവന്‍ നഷ്ടമായവരുടെ ഉറ്റവരുടെ ദുഖത്തില്‍ പങ്കു ചേരുന്നു. ഈ ഹീനകൃത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നീതിക്ക് മുന്നില്‍ കൊണ്ടു വരിക തന്നെ ചെയ്യും – രാജ്‌നാഥ് സിംഗ് ട്വിറ്ററില്‍ കുറിച്ചു.

© 2024 Live Kerala News. All Rights Reserved.