അമേരിക്കക്കാര്‍ ജോലി ഉപേക്ഷിക്കുന്നു;സെപ്റ്റംബറില്‍ 44 ലക്ഷം പേര്‍ ജോലി വിട്ടു

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ജോലിചെയ്യുന്നവര്‍ വ്യാപകമായി ജോലി ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. സെപ്റ്റംബറില്‍ മാത്രം ഏകദേശം 44 ലക്ഷം പേര്‍ ജോലി ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്.യു.എസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ലേബര്‍ പുറത്തുവിട്ട ‘ലേബര്‍ ഡിപ്പാര്‍ട്ട്മെന്റ് ജോബ് ഓപ്പണിങ് ആന്‍ഡ് ലേബര്‍ ടേണോവര്‍ സര്‍വേ’യിലാണ് പുതിയ കണക്കുകളുള്ളത്. ആഗസ്റ്റില്‍ 1,64,000 പേര്‍ മാത്രമായിരുന്നു ജോലി ഉപേക്ഷിച്ചത്.കൊവിഡിന് ശേഷം ഉയര്‍ന്ന് വരുന്ന അമേരിക്കന്‍ എക്കോണമിയ്ക്ക് വെല്ലുവിളിയായിരിക്കും കാരണം. തൊഴിലാളികളുടെ ക്ഷാമം യു.എസ് കമ്പനികള്‍ നേരിടുന്നു.

© 2024 Live Kerala News. All Rights Reserved.