പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കലിനെതിരെ ഇഡി കേസെടുത്തു;കള്ളപ്പണ ഇടപാടുകള്‍ അന്വേഷിക്കും

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് എടുത്തു. മുന്‍ ഡ്രൈവര്‍ അജി അടക്കം മൂന്ന് പേര്‍ക്കെതിരെയാണ് ഇ.ഡി ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് കേസില്‍ കള്ളപ്പണ ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്ന് ഇഡി പരിശോധിച്ചിരുന്നു.പുരാവസ്തു തട്ടിപ്പ് കേസില്‍ നടത്തിയ കള്ളപ്പണ ഇടപാടുകളെ കുറിച്ച് വിശദമായ അന്വേഷണം നടത്തും. ഇതു വരെയുള്ള അന്വേഷണ വിവരങ്ങള്‍ക്കായി ഇ.ഡി പൊലീസിന് കത്ത് നല്‍കി.
മോന്‍സണ്‍ മാവുങ്കലിന്റെ കേസില്‍ വിപുലമായ അന്വേഷണം വേണമെന്ന് ഹൈക്കോടതിയും ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതിയിലെ കേസില്‍ ഇന്നലെ ഇഡി കക്ഷിചേര്‍ന്നതിന് പിന്നാലെയാണ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. മോന്‍സനേയും സഹായികളേയും ചോദ്യംചെയ്യും. മോന്‍സന്‍ പുരാവസ്തുക്കള്‍ വിറ്റിട്ടുണ്ടോയെന്നും അന്വേഷിക്കും. നേരത്തെ മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും എ.ഡി.ജി.പി മനോജ് എബ്രഹാമും എന്തിന് പോയെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. സംസ്ഥാന പൊലീസ് മേധാവിയും ഇന്റലിജന്‍സ് എഡിജിപിയും വെറുതെ ഒരു വീട്ടില്‍ പോകുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602