കുര്‍ബാന ഏകീകരണം;സഭാ ആസ്ഥാനത്തേയ്ക്ക് വൈദികര്‍ മാര്‍ച്ച് നടത്തി

കൊച്ചി: കുർബാന ക്രമം ഏകീകരിക്കുന്നതിനെതിരേ സിറോ മലബാർ സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലേയ്ക്ക് വൈദികർ മാർച്ച് നടത്തി. സിറോ മലബാർ സഭയ്ക്ക് കീഴിലുള്ള പള്ളികളിൽ കുർബാനയർപ്പണ രീതി ഏകീകരിക്കുന്നതിനെതിരേ ഇപ്പോൾ ജനാഭിമുഖ കുർബാനയർപ്പിക്കുന്ന പള്ളികളിൽ വൈദികരാണ് സമര രംഗത്തേക്ക് എത്തിയിരിക്കുന്നത്. പ്രതിഷേധം നടത്തിയ വൈദികരും കുർബാന ഏകീകരണം വേണമെന്ന് ആവശ്യപ്പെടുന്ന മേജർ ആർച്ച് ബിഷപ്പിനെ അനുകൂലിക്കുന്നവരും തമ്മിൽ വാക്കുതർക്കവും നടന്നു.പാരമ്പര്യമായി നടത്തി വരുന്ന ജനാഭിമുഖ കുർബാന നിലനിർത്തണമെന്ന ആവശ്യം ഉയർത്തിയാണ് വൈദികർ മാർച്ച് സംഘടിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെ പ്രാർത്ഥനാ യജ്ഞവും നടക്കാറുണ്ട്.കുർബാന ക്രമം ഏകീകരിച്ചു കൊണ്ടുള്ള ഇടയലേഖനം അതിരൂപതയിലെ പള്ളികളിൽ വായിക്കില്ലെന്നും, ഇത് അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ ചെറുക്കുമെന്നും വൈദികർ നേരത്തെ തന്നെ അറിയിച്ചിരുന്നു.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602