ബോബി ചെമ്മണൂര്‍ കുടിവെള്ള പദ്ധതി

മണ്ണുത്തി: ‘ബോബി ചെമ്മണൂര്‍ കുടിവെള്ള പദ്ധതി’ക്ക് തീരുമാനമായി. ഡോ. ബോബി ചെമ്മണൂര്‍ തൃശൂര്‍ കോര്‍പ്പറേഷനുമായി ചേര്‍ന്ന് ആവിഷ്‌കരിക്കുന്ന കുടിവെള്ള പദ്ധതിക്ക് വേണ്ടിയാണ് മണ്ണുത്തിയിലെ ഓക്‌സിജന്‍ സിറ്റിയുടെ ഭൂമിയില്‍ നിന്ന് 30 സെന്റ് കൈമാറിയത്. ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ കോര്‍പ്പറേറ്റ് ഓഫീസില്‍ വച്ച് നടന്ന ചടങ്ങില്‍ ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂര്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം കെ വര്‍ഗീസിന് സമ്മതപത്രം കൈമാറി. ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാര്‍ക്കറ്റിങ് ജനറല്‍ മാനേജര്‍ അനില്‍ സി പി, കോര്‍പ്പറേഷന്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗീസ് കണ്ടംകുളത്തി, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി കെ ഷാജന്‍, ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ: അനീസ് മുഹമ്മദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഈ പദ്ധതിയിലൂടെ പ്രതിദിനം നാലായിരത്തോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കും.

© 2024 Live Kerala News. All Rights Reserved.