കട്ജുവിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം; ഗാന്ധിജിക്കെതിരായ പരാമര്‍ശം അപകീര്‍ത്തികരം

 

ന്യൂഡല്‍ഹി: ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ഗാന്ധിജിക്കും സുഭാഷ് ചന്ദ്രബോസിനുമെതിരായി നടത്തിയ പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരമാണ്. ജസ്റ്റിസ് കട്ജുവിനെതിരായ പാര്‍ലമെന്റ് പ്രമേയത്തില്‍ പ്രഥമദൃഷ്ട്യാ തെറ്റില്ല. വിമര്‍ശനം ഉന്നയിച്ചാല്‍ പ്രത്യാഘാതങ്ങള്‍ നേരിടാനും തയാറാകണമെന്നും സുപ്രീംകോടതി പറഞ്ഞു. പാര്‍ലമെന്റിന്റെ പ്രമേയം റദ്ദാക്കണമെന്നതാണ് കട്ജുവിന്റെ ആവശ്യം.

മഹാത്മാഗാന്ധി ബ്രിട്ടീഷുകാരുടെയും സുഭാഷ് ചന്ദ്രബോസ് ജപ്പാന്റെയും ഏജന്റാണെന്നായിരുന്നു കട്ജുവിന്റെ പരാമര്‍ശം. ബ്രിട്ടീഷുകാരുടെ നയങ്ങളായിരുന്നു ഗാന്ധിജി പിന്തുടര്‍ന്നിരുന്നത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഹിന്ദുത്വത്തില്‍ മാത്രം അധിഷ്ഠിതമാണെന്നും കട്ജു തന്റെ ബ്ലോഗിലെഴുതിയ ലേഖനത്തില്‍ പറഞ്ഞിരുന്നു.

സുഭാഷ് ചന്ദ്രബോസ് ജപ്പാന്‍ ഏജന്റാണ്. അതിനാലാണ് രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാന്‍ കീഴടങ്ങിയപ്പോള്‍ അദ്ദേഹവും കീഴടങ്ങിയത്. ഇത് സംശയത്തിന് ഇടയാക്കുന്നതാണ്. യഥാര്‍ഥ രാജ്യസ്‌നേഹി രാജ്യത്തിനുവേണ്ടി പടപൊരുതുകയായിരുന്നു വേണ്ടതെന്നും കട്ജു വിമര്‍ശിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.