കോടിയേരി ബാലകൃഷ്ണന്‍ മടങ്ങിയെത്തുന്നു; സംസ്ഥാന സെക്രട്ടറിയായി ചുമതലയേല്‍ക്കും

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണന്‍ മടങ്ങിയെത്തുന്നു. നാളെ നടക്കുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനമുണ്ടായേക്കും. 2020 നവംബര്‍ 13നാണ് കോടിയേരി ബാലകൃഷ്ണന്‍ പദവി ഒഴിഞ്ഞത്. സി.പി.ഐ.എം സംസ്ഥാന സമ്മേളനം മാര്‍ച്ചില്‍ നടക്കാനിരിക്കെയാണ് കോടിയേരിയുടെ മടങ്ങിവരവ്. ഒരു വര്‍ഷം മുമ്പായിരുന്നു കോടിയോരി സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറി നിന്നത്.ആരോഗ്യ പ്രശ്‌നങ്ങളുടെ പേരിലും മകന്‍ ബിനീഷ് കോടിയേരിയുടെ അറസ്റ്റും സൃഷ്ടിച്ച പിരിമുറുക്കത്തിന് പിന്നാലെയാണ് പാര്‍ട്ടി പോളിറ്റ്ബ്യൂറോ മെമ്പര്‍ കൂടിയായ കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. അര്‍ബുദത്തിനു തുടര്‍ചികില്‍സ ആവശ്യമായതിനാല്‍ പാര്‍ട്ടി അവധി അപേക്ഷ അംഗീകരിക്കുകയുമായിരുന്നു. തുടര്‍ന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവനെ സി.പി.ഐ.എം ആക്ടിംഗ് സെക്രട്ടറിയായി തിരഞ്ഞെടുക്കുകയായിരുന്നു. ഒരു വര്‍ഷത്തിന് പിന്നാലെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടായതും മകന്‍ ബിനീഷ് ജയില്‍ മോചിതനായതും പദവിയിലേക്കു മടങ്ങിയെത്തുന്നതിനു വഴിയൊരുക്കുകയായിരുന്നു.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602