വിവിധ ആംഗിളില്‍ ഫോട്ടോഷൂട്ട്;ചെന്നൈയിലെ വെള്ളപ്പൊക്ക ദുരന്തം കാണാനെത്തിയ ബിജെപി അധ്യക്ഷന്‍ വിവാദത്തില്‍

ചെന്നൈ: ചെന്നൈയില്‍ വെള്ളപ്പൊക്ക ദുരന്തബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശിക്കവെ ഫോട്ടോഷൂട്ട് നാടകവുമായി ബി.ജെ.പി. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മണ്ഡലമായ കൊളത്തൂരിലെത്തിയ ബി.ജെ.പി അധ്യക്ഷന്‍ കെ. അണ്ണാമലൈയാണ് ദുരന്തസമയത്തും രാഷ്ട്രീയ നാടകവുമായെത്തിയത്. വെള്ളം കയറിയ പ്രദേശങ്ങളിലേക്ക് ബോട്ടിലൂടെയെത്തിയ നേതാവ് ജനങ്ങളോട് താന്‍ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വിവിധ ആംഗിളില്‍ ചിത്രീകരിക്കണമെന്ന് ക്യാമറാമാനോട് ആവശ്യപ്പെടുന്നതിന്റെ വീഡിയോ പുറത്തുവന്നു. ഇവിടെ മുട്ടിന് താഴെ മാത്രമാണ് വെള്ളമുള്ളത്.ദൃശ്യത്തിന് വിശ്വാസ്യത ലഭിക്കാന്‍ അണ്ണാമലൈയ്ക്ക് പിന്നിലായി വെള്ളത്തില്‍ നില്‍ക്കുന്നവരോട് മാറി നില്‍ക്കാന്‍ പറയുന്നതും വ്യക്തമാണ്.പാര്‍ട്ടി സഹപ്രവര്‍ത്തകന്‍ കാരു നാഗരാജനൊപ്പമാണ് അണ്ണാമലൈ ചെറിയ വെള്ളക്കെട്ടുള്ള പ്രദേശത്തെത്തിയത്.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602