പുലിമുരുകന്‍ ടീം വീണ്ടും ഒരുമിക്കുന്നു;തലപ്പാവ് അണിഞ്ഞ് സിംഗ് ആയി മോഹന്‍ലാല്‍; മോണ്‍സ്റ്റര്‍ ഫസ്റ്റ് ലുക്ക് പുറത്ത്

മോഹന്‍ലാല്‍-വൈശാഖ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്.പുലിമുരുകന് ശേഷം ഇവര്‍ വീണ്ടും ഒന്നിക്കുന്നത്. ‘മോണ്‍സ്റ്റര്‍’ എന്നാണ് സിനിമയുടെ പേര്. ലക്കി സിംഗ് എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് ആരംഭിക്കും. തലപ്പാവ് അണിഞ്ഞ് സിംഗ് ആയുള്ള മോഹന്‍ലാലിന്റെ മെയ്ക്കോവറാണ് ശ്രദ്ധ നേടുന്നത്. പുലിമുരുകന്റെ തിരക്കഥാകൃത്ത് ഉദയ് കൃഷ്ണനാണ് മോണ്‍സ്റ്ററിന്റെയും രചന. പുലിമുരുകന്‍ ടീം ഒന്നിക്കുന്ന ചിത്രത്തെ കുറിച്ച് കോവിഡിന് മുമ്പ് തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സതീഷ് കുറുപ്പാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. സംഗീതം ദീപക് ദേവ്. ആര്‍ട്ട് ഷാജി നടുവില്‍. ആക്ഷന്‍ സ്റ്റണ്ട് സില്‍വ. ഈ ചിത്രവും ഒ.ടി.ടിയില്‍ തന്നെയാകും റിലീസ്.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602