തമിഴ്‌നാട്ടില്‍ ശക്തമായ മഴയ്ക്ക് സാധ്യത;9 ജില്ലകളില്‍ സ്‌കൂളുകള്‍ അടച്ചു

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദതെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ അടുത്ത രണ്ടു ദിവസം ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്ന് കൂടുതല്‍ ശക്തമാകും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശക്തിപ്രാപിച്ച് തമിഴ്‌നാട് തീരത്തേയ്ക്ക് പ്രവേശിച്ചേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലും തീരപ്രദേശങ്ങളിലും ഇരുപത് സെന്റീമീറ്ററില്‍ കൂടുതല്‍ ശക്തമായ മഴയുണ്ടാകും. തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍, വിലുപ്പുരം, ശിവഗംഗ, രാമനാഥപുരം, കരയ്ക്കല്‍ എന്നീ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.രണ്ട് ദിവസം ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്നും നാളെയും വിവിധ ജില്ലകളിലെ സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പേട്ട്, നാഗപട്ടണം, തഞ്ചാവൂര്‍, തിരുവരൂര്‍, മയിലാടുതുറൈ എന്നീ ജില്ലകളിലാണ് സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.