അടിവസ്ത്രത്തിനുള്ളില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച എയര്‍ഹോസ്റ്റസ് പിടിയില്‍; പിടികൂടിയത് 99 ലക്ഷം രൂപയുടെ സ്വര്‍ണം

കരിപ്പൂര്‍:അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലയാളി എയര്‍ഹോസ്റ്റസ് കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയില്‍. 99 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. ഷാര്‍ജയില്‍നിന്നു കോഴിക്കോട്ടെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ എയര്‍ഹോസ്റ്റസ് മലപ്പുറം ചുങ്കത്തറ സ്വദേശി പി. ഷഹാന (30)യില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.2.4 കിലോഗ്രാം സ്വര്‍ണ മിശ്രിതത്തില്‍നിന്ന് 2.054 കിലോഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തതായി കസ്റ്റംസ് അറിയിച്ചു. കോഴിക്കോട് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ക്കു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സുമായി ചേര്‍ന്നു നടത്തിയ പരിശോധനയിലാണു സ്വര്‍ണ മിശ്രിതം പിടികൂടിയത്

© 2025 Live Kerala News. All Rights Reserved.