കൊച്ചിയില്‍ കാര്‍ പാറമടയിലേക്ക് മറിഞ്ഞ് അമ്മയും കുട്ടിയും മരിച്ചു

 

കൊച്ചി: കൊച്ചി തിരുവാങ്കുളത്ത് കാര്‍ പാറമടയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ അമ്മയുടെയും ഒരു കുട്ടിയുടെയും മൃതദേഹം കണ്ടെടുത്തു. വാട്ടര്‍ അതോറിറ്റി എന്‍ജിനിയര്‍ തൊടുപുഴ സ്വദേശി ബിജു, ഭാര്യ ഷീബ, മക്കളായ കിച്ചു, മീനാക്ഷി എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇതില്‍ ഷീബയുടെയും ഒരു കുട്ടിയുടെയും മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. മറ്റുള്ളവര്‍ക്കായി പോലീസും അഗ്‌നിശമന സേനയും തിരച്ചില്‍ തുടരുകയാണ്.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കൊച്ചിമധുര ദേശീയ പാതയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. 200 അടി താഴ്ചയുള്ള പാറമടയില്‍ വീണ കാറിലെ ആരും രക്ഷപ്പെട്ടിരിക്കാനിടയില്ലെന്നാണ് കരുതപ്പെടുന്നത്. ഇന്നലെ രാത്രി 10.45 ന് ഇവര്‍ വീട്ടുകാരുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നാണ് വിവരം.

photo curtesy: manoram online

© 2024 Live Kerala News. All Rights Reserved.