നോട്ട് നിരോധനത്തിന് അഞ്ച് വയസ്സ്; സര്‍ക്കാര്‍ പറഞ്ഞ ലക്ഷ്യങ്ങളൊന്നും നേടിയില്ലെന്ന് കണക്കുകള്‍

ന്യൂഡല്‍ഹി: അഞ്ചു വഷം തികയുമ്പോഴും വിശദീകരിക്കാനാവാതെ നോട്ട് നിരോധനം.500ന്റെയും 1,000 ത്തിന്റെയും കറന്‍സി നോട്ടുകള്‍ നിരോധിച്ചപ്പോള്‍ സര്‍ക്കാര്‍ പറഞ്ഞ ലക്ഷ്യങ്ങളൊന്നും നേടിയില്ലെന്ന് കണക്കുകള്‍. പൊതുജനങ്ങള്‍ക്കാവട്ടെ, നോട്ടുനിരോധനം കൊണ്ട് ഉണ്ടായത് ഇന്നും നോവിക്കുന്ന ദുരനുഭവങ്ങള്‍. 2016 നവംബര്‍ എട്ടിന് രാത്രി എട്ടു മണിക്കാണ് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം അന്ന് അര്‍ധരാത്രി തന്നെ നടപ്പാക്കിയത്. കള്ളപ്പണവും കള്ളനോട്ടും തടയുക, കറന്‍സി നോട്ടിെന്റ കൈമാറ്റം കുറച്ച് ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുക,ഭീകരപ്രവര്‍ത്തനത്തെ സഹായിക്കുന്ന പണമൊഴുക്ക് തടയുക തുടങ്ങിയ ലക്ഷ്യങ്ങളാണ് നിരത്തിയത്.ഒന്നും നടന്നില്ല.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602