അന്‍സിക്കും അഞ്ജനയ്ക്കും പിന്നാലെ ആഷിഖും വിടപറഞ്ഞു; പാലാരിവട്ടം അപകടത്തില്‍ മരണം മൂന്നായി

കൊച്ചി: പാലാരിവട്ടത്ത് അന്‍സി കബീറും അഞ്ജനയും മരിച്ച വാഹനാപകടത്തിന്റെ ഞെട്ടല്‍ മാറും മുമ്പേ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ആഷിഖും വിടപറഞ്ഞു. ചക്കരപ്പറമ്പിന് സമീപം ദേശീയപാതയില്‍ നിയന്ത്രണം വിട്ട കാര്‍ മീഡിയനിലെ മരത്തില്‍ ഇടിച്ച് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ആഷിഖാണ് മരിച്ചു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആഷിഖ് ഇന്നലെ രാത്രി എട്ടരയ്ക്കാണ് മരിച്ചത്. നവംബര്‍ ഒന്നിന് പുലര്‍ച്ചെ ഒന്നിനാണ് അപകടം നടന്നത്. വൈറ്റില ഭാഗത്തുനിന്ന് ഇടപ്പള്ളി ഭാഗത്തേക്കു പോകുകയായിരുന്നു. ബൈക്കില്‍ ഇടിച്ച ശേഷം നിയന്ത്രണം വിട്ട കാര്‍ മീഡിയനിലെ മരത്തിലിടിച്ച് മറിയുകയായിരുന്നു. കാറില്‍ കൂടെയുണ്ടായിരുന്ന 2019ലെ മിസ് കേരളയും ആറ്റിങ്ങല്‍ സ്വദേശിയുമായ അന്‍സി കബീര്‍ (25), 2019ലെ മിസ് കേരള റണ്ണറപ്പും തൃശൂര്‍ സ്വദേശിയുമായ അഞ്ജന ഷാജന്‍ (24) എന്നിവര്‍ അന്നുതന്നെ മരിച്ചു. കാറോടിച്ചിരുന്ന തൃശൂര്‍ മാള സ്വദേശി അബ്ദുല്‍ റഹ്‌മാന്‍ ചികിത്സയിലാണ്.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602