കോന്നിയില്‍ പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പിതാവ് പിടിയില്‍

പത്തനംതിട്ട: കോന്നിയില്‍ മകളെ പിതാവ് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. പതിമൂന്ന് വയസുകാരിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തില്‍ പിതാവിനെ കോന്നി പോലീസ് കസ്റ്റഡിയിലെടുത്തു. പീഡനം സംബന്ധിച്ച് കോന്നി പോലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്നാണ് പിതാവിനെ കസ്റ്റഡിയിലെടുത്തത്. അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി.കൊവിഡ് കാലത്ത് മറ്റൊരു സ്ഥലത്ത് താമസിച്ച് പഠിച്ചിരുന്ന കുട്ടി വീട്ടില്‍ വന്നപ്പോഴാണ് പീഡനം നടന്നത്.

© 2025 Live Kerala News. All Rights Reserved.