മത്സ്യത്തൊഴിലാളിയെ പാക് സേന വെടിവച്ചു കൊന്നു; 6 പേരെ തട്ടിക്കൊണ്ടുപോയി

ഗാന്ധിനഗര്‍: ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്കുനേരെ പാക്ക് നാവിക സേനയുടെ ആക്രമണം. ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പാക്ക് നാവിക ഉദ്യോഗസ്ഥന്‍ വെടിവെച്ചു എന്നാണ് പ്രാഥമിക നിഗമനം. ആറ് മത്സ്യത്തൊഴിലാളികളെ തട്ടിക്കൊണ്ടുപോയതായും സംശയിക്കുന്നു.ഗുജറാത്ത് തീരത്ത് അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് സംഭവം. ശ്രീധര്‍ എന്ന മത്സ്യത്തൊഴിലാളിയാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം.ജല്‍പാരി എന്ന ബോട്ടിനുനേരെയാണ് ആക്രമണമുണ്ടായത്.

© 2024 Live Kerala News. All Rights Reserved.