ഡല്‍ഹി: ബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്ന് യാത്രാ രേഖകള്‍ ലഭിക്കാന്‍ ലളിത് മോഡിയെ സഹായിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ രണ്ടാഴ്ചയായി ഇക്കാര്യം വിശദീകരിക്കാന്‍ താന്‍ കാത്തിരിക്കുകയായിരുന്നുവെന്നും പ്രതിപക്ഷം അനാവശ്യ ബഹളുമുണ്ടാക്കുന്നതിനാല് ചര്‍ച്ചയ്ക്ക് അവസരം ലഭിച്ചില്ലെന്നും അവര്‍ പറഞ്ഞു. മന്ത്രിയുടെ പ്രസ്താവനയ്ക്കിടയിലും പ്രതിപക്ഷം ബഹളം തുടര്‍ന്നു. ഇതേത്തുടര്‍ന്ന് രാജ്യസഭ 12 മണിവരെ നിര്‍ത്തിവെച്ചു.