അരുണാചലില്‍ ചൈന ഗ്രാമം നിര്‍മിച്ച്: പെന്റഗണ്‍ റിപ്പോര്‍ട്ട് ശരിവെച്ച് സംസ്ഥാന സര്‍ക്കാര്‍

ഗുവാഹത്തി: അരുണാചല്‍ പ്രദേശില്‍ ചൈന ഗ്രാമം നിര്‍മ്മിച്ചെന്ന പെന്റഗണ്‍ റിപ്പോര്‍ട്ട് സ്ഥിരീകരിച്ച് സംസ്ഥാന സര്‍ക്കാര്‍. ചൈന ഗ്രാമം ഉണ്ടാക്കിയെന്ന് അമേരിക്കയുടെ റിപ്പോര്‍ട്ട് നേരത്തെ വന്നിരുന്നു . അരുണാചല്‍ സര്‍ക്കാരിലെ ഉദ്യോഗസ്ഥനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.100 വീടുകളടങ്ങിയ ഈ ഗ്രാമം നിലവില്‍ സൈനിക ക്യാംപായാണ് പ്രവര്‍ത്തിക്കുന്നത്.നിയന്ത്രണരേഖ കടന്ന് ഇന്ത്യയുടെ അധീനതയിലുള്ള നാല് കിലോമീറ്റര്‍ ഉള്ളിലേക്കാണ് ഗ്രാമം നിര്‍മിച്ചിരിക്കുന്നത്.കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യയുമായി ചര്‍ച്ചകള്‍ തുടരുമ്പോഴും നിയന്ത്രണരേഖയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ചൈന ശ്രമിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനീസ് സേന തന്ത്രപരമായ നീക്കങ്ങളും നിര്‍മ്മാണങ്ങളും തുടരുന്നതായി അമേരിക്കയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്ത് വന്നത്. അരുണാചല്‍ പ്രദേശില്‍ തര്‍ക്കസ്ഥലത്ത് ചൈനീസ് സേന ഒരു ഗ്രാമം തന്നെ പണിതെന്നാണ് പെന്റഗണ്‍ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സമാധാനശ്രമം ഇഴഞ്ഞു നീങ്ങുന്നു എന്നാണ് അമേരിക്കന്‍ വിലയിരുത്തല്‍. കഴിഞ്ഞ ജൂണില്‍ ഗല്‍വാനില്‍ നടന്ന ഇന്ത്യ ചൈന സംഘര്‍ഷത്തിനു ശേഷം യഥാര്‍ത്ഥനിയന്ത്രണ രേഖയിലെ സ്ഥിതി അതേപടി തുടരുന്നു എന്ന സൂചനയാണ് പെന്റഗണ്‍ റിപ്പോര്‍ട്ടിലുള്ളത്. ചൈന കൂടുതല്‍ നടപടികളിലൂടെ തര്‍ക്കസ്ഥലത്തില്‍ അവകാശം ഉറപ്പിക്കാനാണ് നോക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602