മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ തീപിടുത്തം; 10 മരണം; അപകടം കോവിഡ് വാര്‍ഡില്‍

മുംബൈ: മഹാരാഷ്ട്ര അഹമ്മദ് നഗറിലെ ജില്ലാ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 10 പേര്‍ മരിച്ചു. അഹമ്മദ് നഗറിലെ സിവില്‍ ഹോസ്പിറ്റലിലെ കോവിഡ് 19 തീവ്രപരിചരണ വിഭാഗത്തിലാണ് തീപ്പിടിത്തമുണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം. മരിച്ചവരെല്ലാം രോഗികളാണെന്നാണ് വിവരം. തീപ്പിടിത്തത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. ആകെ 17 പേരാണ് ഐസിയുവില്‍ ഉണ്ടായിരുന്നത്. വാര്‍ഡിലെ മറ്റുള്ളവരെ മറ്റൊരു ആശുപത്രിയിലെ കോവിഡ് വാര്‍ഡിലേക്ക് മാറ്റിയതായി അഹമ്മദ് നഗര്‍ ജില്ലാ കളക്ടര്‍ രാജേന്ദ്ര ഭോസ്ലെ പറഞ്ഞു. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക വിവരം.

© 2022 Live Kerala News. All Rights Reserved.