മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു; 7 സ്പില്‍വേ ഷട്ടറുകള്‍ അടച്ചു

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞതോടെ ഏഴ് സ്പില്‍വേ ഷട്ടറുകള്‍ അടച്ചു. നിലവില്‍ ഒരു ഷട്ടര്‍ മാത്രമാണ് ഉയര്‍ത്തിയിട്ടുള്ളത്. അണക്കെട്ടിലെ ജല നിരപ്പ് 138.50 അടിയിലേക്ക് താഴ്ന്നു. പിന്നാലെയാണ് സ്പില്‍വേ ഷട്ടറുകള്‍ അടച്ചത്. തമിഴ്നാട് മന്ത്രിമാരുടെ സംഘം അണക്കെട്ട് സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ഏഴ് സ്പില്‍വേ ഷട്ടറുകള്‍ അടച്ചത് എന്നതും ശ്രദ്ധേയമാണ്. അണക്കെട്ടിലെ ജലനിരപ്പ് പിടിച്ച് നിര്‍ത്താന്‍ സ്പില്‍വേ തുറന്ന നടപടിയ്ക്ക് എതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം വ്യാപകമായതിന് പിന്നാലെയായിരുന്നു മന്ത്രി തല ഉന്നത സംഘം ഇന്നലെ മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചത്. ഇന്നലെ ജലവിഭവ മന്ത്രി ദുരൈ മുരുകന്റെ നേതൃത്വത്തിലുള്ള സംഘം മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ചതിന് പിന്നാലെ നടത്തിയ പ്രതികരണം പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കുക ലക്ഷ്യമിട്ടാണെന്നും വിലയിരുത്തപ്പെടുത്തു.

© 2025 Live Kerala News. All Rights Reserved.