ടി എസ് സുരേഷ് ബാബു നീണ്ട ഇടവേളക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന് ഉലകനായകന്‍ ഉമ്മന്‍ചാണ്ടി എന്ന് പേരിട്ടതായി സൂചന .റാഫിയും മെക്കാര്‍ട്ടിനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. ഒരു ഇടവേളക്ക് ശേഷം റാഫിയും മെക്കാര്‍ട്ടിനും ഈ സിനിമയ്ക്ക് വേണ്ടി ഒന്നിക്കുകയാണ് .അടുത്ത വര്‍ഷമാകും സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ടി എസ് സുരേഷ് ബാബുവും മമ്മൂട്ടിയും ഒന്നിച്ച കോട്ടയം കുഞ്ഞച്ചന്‍ എന്ന ചിത്രം എക്കാലത്തെയും സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നാണ് .ആ ചിത്രം പ്രദര്‍ശനത്തിന് എത്തിയിട്ട് ഇരുപത്തിഅഞ്ച് വര്‍ഷം പൂര്‍ത്തിയായി കഴിഞ്ഞു. കിഴക്കന്‍ പത്രോസ് ,സ്റ്റാന്‍ലിന്‍ ശിവദാസ് ,ഇതാ ഇന്നു മുതല്‍ ,ശംഖുനാദം എന്നി ചിത്രങ്ങളാണ് ഇതിന ുമുന്‍പ് മമ്മൂട്ടിയെ നായകനാക്കി സുരേഷ് ബാബു സംവിധാനം ചെയ്ത ചിത്രങ്ങള്‍.